സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ ആനയെകൊണ്ട് രണ്ടുണ്ട് കാര്യം, എഴുന്നുള്ളിക്കാം ഒപ്പം മൗത്ത് ഓര്‍ഗനും വായിക്കാം. തമിഴ്‌നാട്ടിലെ തെപ്പക്കാട്ടെ ആന ക്യാമ്പിലെ ലക്ഷ്മി എന്ന പിടിയാനക്കാണ് മൗത്ത് ഓര്‍ഗന്‍ വായനയില്‍ അപൂര്‍വമായ സിദ്ധിയുള്ളത്.
ലക്ഷ്മി മൗത്ത് ഓര്‍ഗന്‍ വായിക്കുന്ന വാര്‍ത്ത വൈറലായതോടെ ആനയും പാപ്പാനും താരങ്ങളായിരിക്കുകയാണ്. കഴിഞ്ഞ 13 വര്‍ഷമായി ലക്ഷ്മി മൗത്ത് ഓര്‍ഗന്‍ വായിക്കുന്നു. മൗത്ത് ഓര്‍ഗന്‍ വായനയില്‍ കമ്പമുള്ള പാപ്പാന്‍ ആര്‍. ബാലനാണ് ലക്ഷ്മിയുടെ ഗുരു.
തമിഴ്‌നാട്ടിലെ ഒരു ക്ഷേത്രത്തില്‍ രാവിലെയും വൈകുന്നേരവും സ്ഥിരമായി ലക്ഷ്മി മൗത്ത് ഓര്‍ഗന്‍ വായിക്കാറുണ്ട്. ഈണത്തിനനുസരിച്ച് വായിക്കുന്നതിനൊപ്പം ഭംഗിയായി നൃത്തം ചെയ്യാനും ലക്ഷ്മിക്ക് കഴിയുമെന്ന് പാപ്പാന്‍ സാക്ഷ്യപ്പെടുത്തുന്നു.
തൂത്തുക്കുടിയിലെ രത്തായ് തിരുപ്പതി ക്ഷേത്രത്തില്‍ നിന്നാണ് ലക്ഷ്മി ക്യാമ്പില്‍ എത്തിയത്.ലക്ഷ്മിയുടെ മൗത്ത് ഓര്‍ഗന്‍ വായന കേള്‍ക്കാനും അവളെ കാണാനും നിരവധിയാളുകള്‍ ക്യാമ്പില്‍ എത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല