നടന്‍ മോഹന്‍ലാല്‍ വീട്ടില്‍ ആനക്കൊമ്പ് സൂക്ഷിച്ചത് 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് മലയാറ്റൂര്‍ ഡി.എഫ്.ഒ പെരുമ്പാവൂര്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് ചൊവ്വാഴ്ച മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടി.
ആനക്കൊമ്പ് സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണെന്ന് അറിഞ്ഞിട്ടും ഇത് വീട്ടില്‍ വെച്ചത് ഗുരുതര നിയമലംഘനമാണ്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മോഹന്‍ലാലിന്റെ വീട്ടില്‍നിന്ന് ആനക്കൊമ്പ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ചൊവ്വാഴ്ചയാണ് ഡി.എഫ്.ഒ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. കേസിന്റെ വാദം 23ന് തുടങ്ങാനിരിക്കേയാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം പുറത്തുവന്നത്. ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഡിസംബര്‍ 21നാണ് മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി ആനക്കൊമ്പുകള്‍ കണ്ടെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല