1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2012

അപസ്മാരബാധിതയായ അമ്മയുടെ ജീവന്‍ അഞ്ചു വയസുകാരിയായ മകള്‍ രക്ഷിച്ചു. അമ്മയ്ക്ക് അപസ്മാരം വന്നപ്പോള്‍ ഭയപ്പെടാതെയും തളരാതെയും 999 എന്ന നമ്പരിലേക്ക് ഫോണ്‍ ചെയ്യുകയും വന്ന പോലീസുകാരനെ അമ്മയുടെ അടുക്കലിലേക്ക് നയിക്കുകയും ചെയ്തു. എല്ലീമെ എന്ന അഞ്ചു വയസുകാരിയാണ് ഈ വിവേകപൂര്‍ണ്ണമായ ധൈര്യം കാട്ടിയ പെണ്‍കുട്ടി. അമ്മ ലോരേട്ടയുടെ മുന്‍ നിര്‍ദേശപ്രകാരമാണ് എല്ലീമെ പ്രവര്‍ത്തിച്ചത്. തനിക്ക് രോഗം വരികയാണെങ്കില്‍ എന്തൊകെ ചെയ്യണം എന്ന് എല്ലീമെ ക്ക് അമ്മ ലോരേട്ട നിര്‍ദേശം നല്കിയിയിരുന്നു.

അതനുസരിച്ചാണ് സഹായം അഭ്യര്‍ഥിച്ചു കൊണ്ട് അത്യാഹിത നമ്പറായ 999 ലേക്ക് എല്ലീമെ വിളിച്ചത്. മൂന്നു മാസം പ്രായമായ തന്റെ അനിയത്തി സോഫിയയും എല്ലീമെ സംരക്ഷിച്ചു. ഫോണില്‍ സഹായം അഭ്യര്തിച്ചതനുസരിച്ചു വന്ന പോലീസ്‌ ക്ലൈര്‍ ഡോലനെ അമ്മ കിടക്കുന്ന മുറി വരേയ്ക്കും ഈ കുട്ടി നയിച്ചു. അദ്ദേഹം പറയുന്നതിങ്ങിനെ അവള്‍ ആകെ സമ്മര്‍ദത്തില്‍ ആയിരുന്നു എങ്കിലും പതുക്കെ കാര്യങ്ങള്‍ എന്നോട് പറയുകയും എന്റെ കൈ പിടിച്ചു അമ്മ കിടന്ന പടികെട്ടിലെക്ക് കൂട്ടി കൊണ്ട് പോകുകയും ചെയ്തു.

അമ്മ ലോരെട്ടക്ക്(24) മകളെക്കുറിച്ച് പറയാന്‍ വാക്കുകളില്ല. അവളുടെ ധൈര്യത്തില്‍ മതിപ്പ് തോന്നുന്നതായി ഈ അമ്മ അറിയിച്ചു. സംഭവങ്ങള്‍ക്ക് ശേഷം അമ്മ മകളെ കെട്ടിപ്പിടിച്ചു തന്റെ സന്തോഷവും സ്നേഹവും അടയാളപ്പെടുത്തി. മകളുടെ സന്തോഷത്തിനായി അവളെ റോളര്‍ സ്കേറ്റിംഗ്നായി കൊണ്ട് പോകുകയും ചെയ്തു. പോലീസ്‌ ബ്രെവറി അവാര്‍ഡിനായി എല്ലീമെ പരിഗണിക്കപ്പെടുന്നുണ്ട്. ഈ കുട്ടിയുടെ ചെയ്തികള്‍ തങ്ങളെ അത്ഭുതപ്പെടുത്തി എന്നു ഇന്‍സ്പെക്റ്റര്‍ ഗ്രിഫിത്ത് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.