1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2024

സ്വന്തം ലേഖകൻ: ഇന്ത്യ-കാനഡ ബന്ധം വഷളായിരിക്കെ ജസ്റ്റിൻ ട്രൂഡോ സർക്കാർ നിലംപതിക്കുമെന്ന ഇലോൺ മസ്കിന്റെ നിലപാടിന് പിന്തുണ അറിയിച്ച് നിരവധി ഇന്ത്യക്കാർ. കാനഡയിൽ നിന്ന് ട്രൂഡോയെ പുറത്താക്കാൻ ഞങ്ങൾക്ക് നിങ്ങളെ ആവശ്യമുണ്ടെന്ന ഉപയോക്താവിന്റെ കമന്റിന് അടുത്ത തിരഞ്ഞെടുപ്പിൽ അദ്ദേഹം പുറത്താകുമെന്ന് നേരത്തെ മസ്ക് മറുപടി നൽകിയിരുന്നു.

ട്രൂഡോയെ വിമർശിക്കുന്ന നിരവധി പോസ്റ്റുകൾ മസ്ക് പങ്കുവെയ്ക്കുകയും പലതിനും മറുപടി നൽകുകയും ചെയ്തിരുന്നു. ട്രൂഡോയെ ആരും ബഹുമാനിക്കുന്നില്ലെന്ന് ഒരു ഇന്ത്യൻ എക്സ് ഉപയോക്താവ് കുറിച്ചു. തങ്ങൾ പൂർണമായും മസ്കിനോട് യോജിക്കുന്നു. ഖലിസ്താനി തീവ്രവാദികൾ പ്രവർത്തിപ്പിക്കുന്ന വോക്ക് വൈറസ് ആണ് ട്രൂഡോയെന്നും അദ്ദേഹം എക്സിൽ എഴുതി.

ട്രൂഡോ ഒരു ദുരന്തമാണെന്നായിരുന്നു എക്സ് ഉപയോക്താവ് ഉദയൻ മുഖർജിയുടെ അഭിപ്രായം. അടുത്ത വർഷം മസ്കിന്റെ വാക്കുകൾ യാഥാർഥ്യമാകുമെന്ന് കരുതുന്നു എന്നിങ്ങനെ പോകുന്നു വിമർശനങ്ങൾ. 2025 ഒക്ടോബർ 20നാണ് കാനഡയിലെ പൊതുതിരഞ്ഞെടുപ്പ്. ഈ തിരഞ്ഞെടുപ്പ് ട്രൂഡോ സർക്കാരിനെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ്.

അതിനിടെ ഖലിസ്ഥാൻവാദികളെച്ചൊല്ലി ഇന്ത്യ – കാനഡ ബന്ധം ഉലഞ്ഞിരുന്നു. പ്രതിപക്ഷ നിരയിലുള്ള പിയറി പൊയിലീവർ നയിക്കുന്ന കൺസർവേറ്റീവ് പാർട്ടിയും ജഗ്മീത് സിങ്ങിന്റെ നേതൃത്വത്തിലുള്ള ന്യൂ ഡെമോക്രാറ്റിക് പാർട്ടിയും മറ്റു പാർട്ടികളും ശക്തമായിത്തന്നെ ട്രൂഡോയുടെ ലിബറൽ പാർട്ടിക്കെതിരേ നിലയുറപ്പിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.