സ്വന്തം ലേഖകൻ: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്ന് മുന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്റുമായ ജോ ബൈഡന്റെ പിന്മാറ്റത്തിന് പിന്നില്‍ അട്ടിമറിയാണെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ടെസ്ല സി.ഇ.ഒയും എക്‌സ് (പഴയ ട്വിറ്റര്‍) ഉടമയുമായ ഇലോണ്‍ മസ്‌കുമായുള്ള അഭിമുഖത്തിലാണ് ട്രംപ് ആരോപണമുന്നയിച്ചത്.
‘തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദത്തില്‍ ഞാന്‍ ബൈഡനെ തകര്‍ത്തിരുന്നു. ഏറ്റവും മികച്ച സംവാദങ്ങളിലൊന്നായിരുന്നു അത്. അതേ തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ അദ്ദേഹം നിര്‍ബന്ധിതനാകുകയായിരുന്നു. അദ്ദേഹത്തിന്റെ പിന്മാറ്റം ഒരു അട്ടിമറിയായിരുന്നു.’ -ട്രംപ് പറഞ്ഞു.
തനിക്ക് നേരെ കഴിഞ്ഞമാസമുണ്ടായ വധശ്രമത്തേയും ട്രംപ് അഭിമുഖത്തില്‍ ഓര്‍ത്തെടുത്തു. ‘അതൊരു വെടിയുണ്ടയായിരുന്നുവെന്നും അതെന്റെ ചെവിയില്‍ കൊണ്ടുവെന്നും വളരെ പെട്ടെന്നുതന്നെ എനിക്ക് മനസിലായിരുന്നു. ദൈവത്തില്‍ വിശ്വസിക്കാത്തവര്‍ ഉണ്ടല്ലോ ഇവിടെ. ഞാന്‍ കരുതുന്നത് നമ്മളെല്ലാം അതേക്കുറിച്ച് ചിന്തിച്ചുതുടങ്ങണമെന്നാണ്.’ -ട്രംപ് പറഞ്ഞു.
എക്‌സിലെ തത്സമയ ശബ്ദ സംപ്രേക്ഷണത്തിനായുള്ള സ്‌പേസസ് എന്ന പ്ലാറ്റ്‌ഫോമിലായിരുന്നു അഭിമുഖം. വലിയ സാങ്കേതിക പ്രശ്‌നമുണ്ടായതിനെ തുടര്‍ന്ന് ട്രംപ്-മസ്‌ക് അഭിമുഖം എല്ലാവര്‍ക്കും കേള്‍ക്കാന്‍ കഴിഞ്ഞില്ല. വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ് അഭിമുഖം കേള്‍ക്കാന്‍ സാധിച്ചത്. അഭിമുഖം തുടങ്ങുന്ന സമയത്ത് 10 ലക്ഷത്തോളം പേരാണ് അത് കേള്‍ക്കാനെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല