![](https://www.nrimalayalee.com/wp-content/uploads/2020/05/Elon-Musk-Tweet-Tesla.jpg)
സ്വന്തം ലേഖകൻ: സ്വന്തമായി ഒരു വീട് പോലും ഇല്ലെന്നും താൻ താമസിക്കുന്നത് കൂട്ടുകാരോടൊപ്പമാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ ഇലോൺ മസ്‌ക്. ഈ വെളിപ്പെടുത്തലിന് മുന്നിൽ ലോകം മുഴുവൻ അന്തംവിട്ട് നിൽക്കുകയാണ്. ലോകമെമ്പാടുമുള്ള സാമ്പത്തിക രംഗത്തെ മാറ്റങ്ങളെക്കുറിച്ചും ശതകോടീശ്വരന്മാർ ചെലവഴിച്ച പണത്തേയും സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുന്നതിനിടെയാണ് മസ്‌ക് ഇത് തുറന്ന് പറഞ്ഞത്.
ടെഡിന്റെ ക്രിസ് ആൻഡേഴ്‌സന് നൽകിയ അഭിമുഖത്തിലാണ് ടെസ്ല ഉടമയുടെ നിർണായക വെളിപ്പെടുത്തൽ. തനിക്കിപ്പോൾ സ്വന്തമായി ഒരു സ്ഥലമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ടെസ്ലയിലെ പ്രധാന എൻജിനീയറിങ് പ്രവർത്തനങ്ങൾ നടക്കുന്ന ബേ ഏരിയയിലേക്കു പോകുമ്പോൾ കൂട്ടുകാരുടെ വീടുകളിൽ താമസിക്കും. സ്വന്തമായി ആഢംബര കപ്പൽ ഇല്ലെന്നും ഉല്ലാസ യാത്രകൾ പോകാറില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
വ്യക്തിപരമായ ഉപഭോഗത്തിനായി മാത്രം കോടിക്കണക്കിന് ഡോളറുകൾ ചെലവഴിക്കില്ല. താൻ ആകെ കുറച്ച് പണം മാത്രമേ ചെലവഴിക്കാറുള്ളൂ. ആകെയുള്ള പ്രശ്‌നം വിമാനത്തിന്റെ ഉപയോഗമാണ്. എന്നാൽ വിമാനം ഉപയോഗിച്ചില്ലെങ്കിൽ വളരെ കുറച്ച് നേരം മാത്രമേ തനിക്ക് ജോലി ചെയ്യാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
2022 ലെ ഫോബ്‌സ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഇലോൺ മസ്‌ക്. ആമസോൺ സിഇഒ ജെഫ് ബെസോസിനെ പിന്തള്ളിയാണ് മസ്‌ക് ഈ നേട്ടം കൈവരിച്ചത്. ഇതിന് പിന്നാലൊയാണ് വെളിപ്പെടുത്തൽ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല