സ്വന്തം ലേഖകൻ: വിചിത്ര തീരുമാനങ്ങളും അമ്പരപ്പിക്കുന്ന കാര്യങ്ങളും ചെയ്ത് ലോകത്തെ ഇടക്കിടെ ഞെട്ടിക്കുന്ന ആളാണ് ശതകോടീശ്വരനായ ഇലോൺ മസ്‌ക്. തന്റെ ബിസിനസിലെ പ്രധാനപ്പെട്ട ഒരു തീരുമാനത്തിന് അഭിപ്രായം ചോദിച്ചാണ് ഇലോൺ മസ്‌ക് വീണ്ടും ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.
കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടെസ്ലയുടെ 10 ശതമാനം ഓഹരികൾ വിൽക്കാൻ ഉദ്ദേശിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ എന്നാണ് ഇലോൺ മസ്‌ക് ട്വിറ്ററിൽ കുറിച്ചത്. ഇതിനായി അദ്ദേഹം ഒരു പോളും തയ്യാറാക്കിയിട്ടുണ്ട്.
വോട്ടെടുപ്പ് ആരംഭിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ 54 ശതമാനത്തോളം ആളുകൾ ഇലക്ട്രിക് നിർമ്മാണ കമ്പനിയായ ടെസ്ലയുടെ ഓഹരികൾ വിൽക്കുന്നതിനെ അനുകൂലിച്ചു. ടെസ്ലയുടെ 170.5 മില്യൺ അമേരിക്കൻ ഡോളർ വിലവരുന്ന ഓഹരികളാണ് ഇലോണിന്റെ പക്കലുള്ളത്.
ഇതിൽ 21 മില്യൺ ഡോളറിന്റെ ഓഹരിയാണ് അദ്ദേഹം വിൽക്കാൻ ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്. എന്തായാലും സമൂഹമാദ്ധ്യമങ്ങളിലൂടെ ആളുകൾ നൽകി നിർദ്ദേശത്തിന് ഒപ്പം ഇലോൺ നിൽക്കുമോ എന്ന് കണ്ടറിയാം എന്നാണ് പലരുടേയും അഭിപ്രായം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല