സ്വന്തം ലേഖകൻ: ഫെഡറല്‍ ചെലവുകള്‍ നിയന്ത്രിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ സര്‍ക്കാര്‍ ഏജന്‍സിയുടെ തലപ്പത്തേക്ക് ഇലോണ്‍ മസ്‌കിനെയും വിവേക് രാമസ്വാമിയെയും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുത്തു.
ചൊവ്വാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയിലാണ് ട്രംപ് പുതിയ ഏജന്‍സിയായ ‘ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി’ (DOGE) പ്രഖ്യാപിച്ചത്. ഈ സ്ഥാപനം ഫെഡറല്‍ ഗവണ്‍മെന്റിനുള്ളിലോ പുറത്തോ നിലനില്‍ക്കുമോ എന്നത് ഇതുവരെ വ്യക്തമല്ലെങ്കിലും, കോണ്‍ഗ്രസിന്റെ നടപടിയില്ലാതെ ഒരു ഔദ്യോഗിക സര്‍ക്കാര്‍ ഏജന്‍സി സൃഷ്ടിക്കാന്‍ കഴിയില്ല.
സര്‍ക്കാരിന്റെ ഭാഗമല്ലെങ്കിലും ഇവര്‍ രണ്ട് പേരും പുറത്തുനിന്ന് ഉപദേശവും മാര്‍ഗനിര്‍ദേശവുമായി വൈറ്റ് ഹൗസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. വിപ്ലവകരമായ പരിഷ്‌കരണങ്ങള്‍ക്ക് ട്രംപ് തയ്യാറെടുക്കുന്നതിന്റെ ഭാഗമാണ് ഈ നിക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ട്രംപ് സര്‍ക്കാരില്‍ ഇവര്‍ക്ക് നിര്‍ണായക ഉത്തരവാദിത്വമാണുണ്ടാകുക. ബ്യൂറോക്രസിയുടെ ചട്ടക്കൂടുകള്‍ ലഘൂകരിക്കുക, അധിക നിയന്ത്രണങ്ങള്‍ വെട്ടിക്കുറയ്ക്കാനും, ചെലവുചുരുക്കല്‍, ഫെഡറല്‍ ഏജന്‍സികളെ പുന:സംഘടിപ്പിക്കുക തുടങ്ങിയവയും പുതിയ സംവിധാനത്തിന്റെ ഉത്തരവാദിത്വങ്ങളില്‍ പെടുന്നു
‘ ‘ഇലോണും വിവേകും കാര്യക്ഷമതയില്‍ ശ്രദ്ധിച്ച് ഫെഡറല്‍ ബ്യൂറോക്രസിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും അതേ സമയം എല്ലാ അമേരിക്കക്കാരുടെയും ജീവിതം മികച്ചതാക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.”സേവ് അമേരിക്ക’ പ്രസ്ഥാനത്തിന് ഇരുവരും അത്യന്താപേക്ഷിതമാണ്,’ ട്രംപ് എഴുതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല