കേരളത്തില്‍ കാമുകരോടൊത്ത് ഒളിച്ചോടുന്ന വീട്ടമ്മമാരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. 2014 ജനുവരി ഒന്നു മുതല്‍ നവംബര്‍ 30 വരെയുള്ള 11 മാസത്തിനുള്ളില്‍ കേരളത്തില്‍ കാണാതായത് 2868 വീട്ടമ്മമാരെയാണ്. അതായത് പ്രതിമാസം ശരാശരി 260 വീട്ടമ്മമാരെ കാണാതാവുന്നുണ്ട് എന്നര്‍ഥം.
പോലീസ് രേഖകളിലുള്ള ഈ ഞെട്ടിക്കുന്ന കണക്ക് വിവരാവകാശ നിയമപ്രകാരം ഒരു പ്രമുഖ മലയാള പത്രമാണ് പുറത്തു വിട്ടത്. കാണാതായ 2868 വീട്ടമ്മമാരില്‍ 2605 പേരെ കണ്ടെത്താനായി. ബാക്കി 263 പേരെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.
മൊബൈല്‍ ഫോണ്‍. ഫേസ്ബുക്ക്, വാട്സാപ്പ് എന്നിവയിലൂടെ പരിചയപ്പെടുന്ന ആളുകളോടല്പ്പം ഒളിച്ചോടി പോകുന്നവരാണ് ഇതില്‍ ഭൂരിഭാഗവും എന്നാണ് സൂചന. ഭര്ത്താക്കന്മാരോട് വഴക്കുണ്ടാക്കി വീടു വിട്ടു പോകുന്നവരുമുണ്ട്.
ഇറങ്ങിപ്പോയ ചിലര്‍ മടങ്ങി വന്ന കേസുകളുമുണ്ട്. എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ ഭര്‍ത്താവ് ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് ചിലര്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു. വിവിധ സ്റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലുള്ള കണക്കാണിത്. പരാതി നല്‍കാത്ത കേസുകള്‍ കൂടി പരിഗണിക്കുമ്പോള്‍ ഒളിച്ചോടി പോകുന്ന വീട്ടമ്മമാരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല