അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്ററിനടുത്ത് നടസ്‌ഫോഡില്‍ ഈ മാസം 10ന് മരണമടഞ്ഞ പത്തനംതിട്ട തുരുത്തിക്കാട് സ്വദേശിനി മoത്തിലേട്ട് പരേതനായ കുര്യാക്കോസ് ഭാര്യ എല്‍സമ്മ കുര്യാക്കോസിന്റെ മൃതദേഹം ചൊവ്വാഴ്ച നട്‌സ് ഫോര്‍ഡിന്റെ മണ്ണില്‍ അന്ത്യവിശ്രമമൊരുങ്ങും. മക്കളായ ബൈജു, ബിനി എന്നിവരെയും കുഞ്ഞ് മക്കളെയും, മറ്റ് ബന്ധുമിത്രങ്ങളെയും കാണുവാനായി അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള ശ്രീമതി. എല്‍സമ്മ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് യു കെയിലെത്തിയത്. ഇവിടെ വന്നതിന് ശേഷം മുന്‍പുണ്ടായിരുന്ന ചില അസുഖങ്ങള്‍ കലശലായതിനെ തുടര്‍ന്ന് ഹൃദയസ്തംബനം മൂലമാണ് മരണമടഞ്ഞത്.
മക്കള്‍ ബിനു ടെസ്സി (അമേരിക്ക), ബിന്ദു ബെന്നി (ഇന്ത്യ), ബൈജു ടീന (നട്‌സ്‌ഫോര്‍ഡ്), ബിറ്റി ബി ബിന്‍(ഇന്ത്യ), ബിനി ഷൈന്‍ (മാഞ്ചസ്റ്റര്‍). അമേരിക്കയില്‍ നിന്നും ബിനുവും കുടുംബവും നാട്ടില്‍ നിന്നും ബിന്ദു, ബിനു എന്നിവരും മറ്റ് കുടുംബാംഗങ്ങളും എത്തിച്ചേര്‍ന്നിട്ടുണ്ട്.
നാളെ ചൊവ്വാഴ്ച നട്‌സ്‌ഫോര്‍ഡ് സെന്റ്. വിന്‍സെന്റ് കത്തോലിക്കാ ദേവാലയത്തില്‍ 10.30 ന് മ്യതസംസകാര ശുശ്രൂഷകള്‍ ആരംഭിക്കും.
ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വികാരി ജനറാള്‍ വെരി.റവ. സജി മലയില്‍ പുത്തന്‍പുരയില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കും. ഷ്രൂസ്ബറി രൂപത സീറോ മലബാര്‍ ചാപ്ലിന്‍ റവ.ഡോ.ലോനപ്പന്‍ അരങ്ങാശ്ശേരി, സീറോ മലങ്കര ചാപ്ലയിന്‍ റവ.ഫാ. രഞ്ജിത്ത് തുടങ്ങിയവര്‍ സഹകാര്‍മികരാകും. സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ശുശ്രൂഷകള്‍ക്ക് ശേഷം അവസരമുണ്ടായിരിക്കും.
മരണമടഞ്ഞ അമ്മയ്ക്ക് യുക്മയുടെയും ദേശീയ നിര്‍വ്വാഹക സമിതിയുടെയും ആദരാഞ്ജലികള്‍!!!
ദേവാലയത്തിന്റെ വിലാസം,
St. VINCENT CATHOLIC CHURCH,
TATTON STREET,
KNUTSFORD,
WA I6 6 HR.
സെമിത്തേരിയുടെ വിലാസം,
KNUTSFORD CEMETERY,
TABLEY HILL LANE,
WA 16 0 EW.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല