അലക്സ് വർഗീസ്: യുക്മ ചാരിറ്റി ട്രസ്റ്റിയും, യുക്മ ന്യൂസ് എഡിറ്റോറിയൽ ബോർഡംഗവും മുൻ യുക്മ ന്യൂസ് ചീഫ് എഡിറ്ററുമായിരുന്ന ബൈജു തോമസിന്റെ മാതാവ് പാറത്തോട് പുൽത്തകിടിയിൽ പി.ജെ തോമസിന്റെ (കുഞ്ഞച്ചൻ) ഭാര്യ എൽസി തോമസ് (70) നിര്യാതയായി. സംസ്ക്കാരം വെള്ളിയാഴ്ച (11/10/2019) വൈകിട്ട് നാലിന് പാറത്തോട് സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. പരേത കുഞ്ചിത്തണ്ണി തയ്യിൽ കുടുംബാംഗമാണ്.
മക്കൾ: ദീപക്, പരേതനായ ബിജു, ബൈജു, ദീപ, റാണി. മരുമക്കൾ: രാജി, ജാൻസി, ദീപ, ജോബി, ബിനോയി.
ബൈജു തോമസിന്റെ മാതാവിന്റെ നിര്യാണത്തിൽ യുക്മ നാഷണൽ കമ്മിറ്റിക്കു വേണ്ടി പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, ട്രഷറർ അനീഷ്ൺ ജോൺ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, മിഡ്ലാൻഡ്സ് റീജിയനു വേണ്ടി പ്രസിഡന്റ് ബെന്നി പോൾ, മൈക്ക വാൽസാൾ പ്രസിഡന്റ് സന്തോഷ് തോമസ് എന്നിവർ അനുശോചനം രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല