1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2011

ബ്രിട്ടിഷ് രാജ്ഞിയുടെ ഛായാചിത്രം എല്ലാ എംബസികളിലും പ്രദര്‍ശിപ്പിക്കണമെന്ന കാനഡ സര്‍ക്കാരിന്റെ നിര്‍ദേശം എതിര്‍പ്പിനിടയാക്കി. മുന്‍ നയതന്ത്രജ്ഞന്‍ പോള്‍ ഹെയ്ന്‍ബക്കറും പ്രതിപക്ഷ എംപി പോള്‍ ഡ്യൂവറുമാണ് ഇതിനെതിരെ രംഗത്തുവന്നത്. രാജ്യത്തിന്റെ പിന്നോട്ടുപോകലാണ് ഇതെന്നു ഹെയ്ന്‍ ബക്കര്‍ കുറ്റപ്പെടുത്തി. മറ്റ് കോമണ്‍വെല്‍ത്ത് രാജ്യങ്ങളായ ഒാസ്ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയവ ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് പോള്‍ ഡ്യൂവര്‍ പറഞ്ഞു.

രാജ്ഞിയാണു കാനഡയുടെ ഭരണമേധാവി എന്നതിനാലാണ് ഇൌ നടപടിയെന്നു വിദേശകാര്യമന്ത്രിയുടെ ഒാഫിസ് വ്യക്തമാക്കി. ബ്രിട്ടനുമായി നല്ല ബന്ധത്തിനുള്ള സൂചനയായാണ് ഇതു വിലയിരുത്തപ്പെടുന്നത്. വില്യം രാജകുമാരനും കെയ്റ്റ് മിഡില്‍ടണും വിവാഹശേഷം ആദ്യ വിദേശയാത്ര നടത്തിയതു കാനഡയിലേക്കായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.