സ്വന്തം ലേഖകന്‍: അടിയന്തിര സഹായ സര്‍വീസുകള്‍ ഇനി മുതല്‍ ഒറ്റ നമ്പറില്‍ ലഭ്യമാക്കി കേന്ദ്ര സര്‍ക്കാര്‍, 112 ല്‍ വിളിക്കൂ. പോലീസ്, ഫയര്‍ഫോഴ്‌സ്, ആംമ്പുലന്‍സ് തുടങ്ങി അടിയന്തര സഹായത്തിന് ഇനി 112 എന്ന നമ്പറില്‍ വിളിച്ചാല്‍ മതി. ഇതിനായുള്ള ശുപാര്‍ശ ടെലികോം മന്ത്രാലയം അംഗീകരിച്ചു.
പൊതുജനങ്ങള്‍ക്ക് അടിയന്തര സഹായത്തിന് വിളിക്കാന്‍ രാജ്യമൊട്ടാകെ ഒരൊറ്റ നമ്പര്‍ എന്ന ആവശ്യം ഏറെ നാളായി നിലവിലുണ്ടായിരുന്നു. 112 നിലവില്‍ വരുന്നതോടെ ഈ ആവശ്യത്തിന് പരിഹാരമാകുകയാണ്.
112 എന്ന നമ്പരിലേക്ക് വിളിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണെങ്കില്‍ എസ്.എം.എസ് മുഖേനയും സഹായം തേടാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും. സഹായത്തിനായി 112 എന്ന നമ്പറിലേക്ക് വിളിക്കുകയോ എസ്.എം.എസ് അയക്കുകയോ ചെയ്യുന്ന ആളില്‍ നിന്ന് ലൊക്കേഷന്‍ മനസ്സിലാക്കി ഏറ്റവും അടുത്തുള്ള കേന്ദ്രത്തില്‍ നിന്ന് സഹായം ലഭ്യമാക്കുകയാണ് ചെയ്യുക.
നേരത്തെ പോലീസ്, ഫയര്‍ഫോഴ്‌സ്, ആംമ്പുലന്‍സ് എന്നിവക്ക് ഓരോന്നിനും ഓരോ അടിയന്തിര സഹായ നമ്പറുകളാണ് ഉപയോഗിച്ചിരുന്നിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല