
സ്വന്തം ലേഖകൻ: ഖരീഫ് സീസണിൽ ഒമാനിലെത്തുന്ന സഞ്ചാരികൾക്ക് കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ആണ് ഇതുമായി ബന്ധപ്പെട്ട പ്രസ്ഥാവന പുറത്തിറക്കിയത്.
ദോഫാറിലേക്ക് പോകുന്ന റോഡുകളിലേയും ട്രാഫിക് പോയന്‍റുകളുടെയും സ്റ്റേഷനുകളുടെയും ഫോൺ നമ്പർ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഫോൺ നമ്പറുകൾ സിഡിഎ ആണ് പുറത്തുവിട്ടത്. ഓരോ സ്‌റ്റേഷനുകള്‍ക്കിടയിലെ യാത്രാ ദൂരവും പുറത്തുവിട്ട പോസ്റ്റിൽ പറയുന്നുണ്ട്. അടിയന്തര ഘട്ടങ്ങളിലും യാത്രയിൽ എന്തെങ്കിലും സംശയങ്ങൾ വരുന്നവർക്കും ഈ നമ്പറുകളിൽ ബന്ധപ്പെടാൻ സാധിക്കും. പുറത്തുവിട്ട നമ്പറുകൾ ഇവയാണ്.
സിഡിഎ ഓപറേഷൻ സെന്‍റർ: 24343666
ഹംറ അൽദുറ: 91392294, 913 92304
ഇബ്രി: 25688475
ആദം: 25434131, 98048006
നിസ്വ: 25431356
ഗാബ: 91392305, 91392306
ഹൈമ: 23436384
മക്ഷീൻ: 91392307, 98059686
സീഹ് അൽ ഖൈറാത്ത്: 93328529, 91392398
ദുകം: 23410145, 91392310
മഹൂത്ത്: 91392309, 91392308
അൽ ജസർ: 91392385
സദ: 23234975, 93238540
താഖ: 23258077, 98920411
ഇന്ത്യന്‍ എംബസിയുടെ ഓപ്പണ്‍ ഹൗസ് ഈ മാസം ആറിന്
ഇന്ത്യന്‍ എംബസിയുടെ പ്രതിമാസ ഓപ്പണ്‍ ഹൌസ് ഈ മാസം ആറിന് എംബസി ആസ്ഥാനത്ത് നടക്കും. പരാതികള്‍ എംബസി ചാര്‍ജ് ഡി അഫയേഴ്സ് ടി. ആഞ്ജലീന പ്രേമലത നേരിട്ട് സ്വീകരിക്കും. എംബസിയില്‍ നേരിട്ടെത്തി വൈകിട്ട് മൂന്ന് മുതല്‍ നാലര വരെ ഓപ്പണ്‍ ഹൌസില്‍ പങ്കെടുക്കാം. ഓണ്‍ലൈന്‍ വഴി നാലര മുതല്‍ ആറ് വരെയാണ് ഓപ്പണ്‍ ഹൌസ് നടക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല