കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന എമര്‍ജിങ് കേരള നിക്ഷേപക സംഗമത്തിന് ബുധനാഴ്ച കൊച്ചിയില്‍ തുടക്കമാവും. നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാന്‍ നയതന്ത്ര പ്രതിനിധികളും വിദേശ ബിസിനസുകാരും എത്തിക്കഴിഞ്ഞു.
എമര്‍ജിങ് കേരള ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ബുധനാഴ്ച കൊച്ചിയിലെത്തും. 11.25 ന് പ്രത്യേക വിമാനത്തില്‍ നാവിക വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രിയ്ക്ക് ഔദ്യോഗിക സ്വീകരണം നല്‍കും. തുടര്‍ന്ന് റോഡ് മാര്‍ഗം ഹോട്ടല്‍ ലെ മെറിഡിയനിലെത്തുന്ന പ്രധാനമന്ത്രി 12.15ന് എമര്‍ജിങ് കേരളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യപ്രഭാഷണം നടത്തും.
പ്രതിരോധമന്ത്രി എ.കെ ആന്റണി, സംസ്ഥാന ധനമന്ത്രി കെ.എം മാണി, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് പ്രസിഡന്റും ഗോദ്‌റെജ് ഗ്രൂപ്പ് ചെയര്‍മാനുമായ ആദി ഗോദ്‌റെജ് എന്നിവര്‍ സംസാരിക്കും.
വിദേശ വ്യവസായികള്‍ക്ക് കേരളത്തില്‍ നിക്ഷേപമിറക്കാനുള്ള സാധ്യതയാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക. കേരളത്തിന്റെ വ്യവസായ സാധ്യതകളുമായി ബന്ധപ്പെട്ട് 16 പ്രബന്ധങ്ങളാണ് എമര്‍ജിങ് കേരളയില്‍ അവതരിപ്പിക്കുന്നത്. എമെര്‍ജിങ് കേരളയില്‍ ചര്‍ച്ചകള്‍ മാത്രമാണ് നടക്കുന്നതെന്നും ധാരണാപത്രം ഒപ്പുവയ്ക്കുന്നതടക്കമുള്ള നടപടികള്‍ വിശദമായ ചര്‍ച്ചകള്‍ക്കുശേഷം മാത്രമേ ഉണ്ടാവുകയുള്ളൂവെന്നുമാണ് അധികൃതര്‍ അറിയിക്കുന്നത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല