സ്വന്തം ലേഖകന്‍: ഗ്രീസ് വഴി യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച 1500 അഭയാര്‍ഥികളെ തുര്‍ക്കി അതിര്‍ത്തിയില്‍ തടഞ്ഞു വച്ചു, സംഘര്‍ഷാവസ്ഥ. അനധികൃതമായി ഗ്രീസ്? വഴി യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് 1500 അഭയാര്‍ഥികളെ തുര്‍ക്കി തടഞ്ഞത്.
സിറിയ, ഇറാഖ്, അഫ്ഗാനിസ്?താന്‍ എന്നിവിടങ്ങളില്‍നിന്നാണ് ഇവരില്‍ ഏറെപേരും. അന്താരാഷ്ട്രസംരക്ഷണം ആവശ്യമില്ലാത്ത സിറിയന്‍ കുടിയേറ്റക്കാര്‍ കടല്‍ കടക്കുന്നത് തടയാന്‍ യൂറോപ്യന്‍ യൂനിയനും തുര്‍ക്കിയും തമ്മില്‍ ധാരണയായിരുന്നു. നടപടികള്‍ക്കായി യൂറോപ്യന്‍ യൂനിയന്‍ തുര്‍ക്കിക്ക് 300 കോടി ഡോളറിെന്റ സാമ്പത്തികപാക്കേജും പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് നടപടി.
സിറിയയില്‍നിന്ന് തുര്‍ക്കിയിലേക്കും തുര്‍ക്കിയിലുള്ളവര്‍ കടല്‍വഴി ഗ്രീസിലേക്കും കടക്കുന്നത് നിയന്ത്രിക്കുമെന്നാണ് ധാരണയിലെത്തിയത്. തുര്‍ക്കിക്ക് സാമ്പത്തികസഹായ വാഗ്ദാനത്തിനു പുറമേ യൂറോപ്യന്‍യൂനിയന്‍ അംഗത്വചര്‍ച്ചകളും പുനരാരംഭിക്കും.
സിറിയന്‍ ആഭ്യന്തരയുദ്ധം തുടങ്ങിയതിനുശേഷം 22 ലക്ഷം അഭയാര്‍ഥികളാണ് തുര്‍ക്കിയിലെത്തിയത്. ഇവരിലേറെ പേരും യൂറോപ്പിനെ ലക്ഷ്യംവെക്കുന്നവരാണ്.
പാരീസിനെ ഞെട്ടിച്ച ഭീകരാക്രമണത്തിനു ശേഷം ഇത്രയധികം അനധികൃത അഭയാര്‍ഥികള്‍ ഒരുമിച്ച് തുര്‍ക്കി അതിര്‍ത്തിയില്‍ എത്തുന്നത് ഇതാദ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല