സ്വന്തം ലേഖകന്‍: ദുബായില്‍നിന്ന് ന്യൂയോര്‍ക്കിലെത്തിയ വിമാനത്തിലെ 19 യാത്രക്കാര്‍ക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷബാധയെന്ന് സംശയം. 500 യാത്രക്കാരുമായി ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ എമിറേറ്റ്‌സ് ഫ്‌ലൈറ്റ് 203 എയര്‍ബസ് എ388 വിമാനത്തിലെ യാത്രക്കാര്‍ക്കാണ് അസ്വാസ്ഥ്യമനുഭവപ്പെട്ടത്.
ഇതില്‍ പത്തുപേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് വിമാനം ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ പിടിച്ചിട്ടു. വിമാനജീവനക്കാരുള്‍പ്പെടെ നൂറോളംപേര്‍ക്ക് അസ്വാസ്ഥ്യമനുഭവപ്പെട്ടതായി സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ചുമയും ശ്വാസതടസ്സവും പനിയും അനുഭവപ്പെട്ട യാത്രക്കാരെ ചികിത്സിച്ചുവരികയാണെന്നും മറ്റുയാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍നിന്ന് പുറത്തുപോകാന്‍ ഉടന്‍ അനുമതി നല്‍കുമെന്നും എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ട്വിറ്ററില്‍ പറഞ്ഞു. പോലീസും ആരോഗ്യവിദഗ്ധരും വിമാനത്താവളത്തിലെത്തി. ഭക്ഷ്യവിഷബാധയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല