സ്വന്തം ലേഖകൻ: ലോകത്തിലെ പ്രമുഖ വിമാന കമ്പനികളിലൊന്നായ ദുബായ് എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ ഭാഗമാവാന്‍ ഇപ്പോള്‍ അവസരം. വിവിധ തസ്തികകളിലായി ഇരുനൂറിലേറെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എല്ലാ തസ്തികകളിലേക്കും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നിര്‍ബന്ധമാണ്.
കാബിന്‍ ക്രൂ, ഡേറ്റ അനലിസ്റ്റ്, ഫ്ളയിങ് ഇന്‍സ്ട്രക്ടര്‍, ടെക്നിക്കല്‍ മാനേജര്‍, സീനിയര്‍ സെയില്‍സ് എക്സിക്യൂട്ടിവ്, ഓപറേഷന്‍സ് മാനേജര്‍, അഡ്മിനിസ്ട്രേഷന്‍ അസിസ്റ്റന്റ്, എയര്‍ക്രാഫ്റ്റ് ടെക്നീഷ്യന്‍, സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ എന്നീ തസ്തികളിലായാണ് ഇരുനൂറിലേറെ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മികച്ച ശമ്പളവും സേവന-വേതന വ്യവസ്ഥകളും മറ്റ് സൗകര്യങ്ങളും ലഭിക്കും. മൂന്ന് ഘട്ടങ്ങളിലാണ് യോഗ്യരായ ഉദ്യോഗാര്‍ഥികളെ കണ്ടെത്തുന്നത്. ബയോഡാറ്റ പരിശോധിച്ച് യോഗ്യകതള്‍ വിലയിരുത്തുന്ന സിവി അസസ്മെന്റ് ആണ് ഒന്നാംഘട്ടം. ഇതിനു ശേഷം ഓണ്‍ലൈന്‍ ടെസ്റ്റ് നടത്തും. ഇതില്‍ വിജയിക്കുന്നവരെ അഭിമുഖത്തിന് ക്ഷണിക്കുന്നതാണ് തെരഞ്ഞെടുപ്പ് രീതി.
എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ കരിയേഴ്സ് വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. www.emiratesgroupcareers.com എന്നതാണ് സൈറ്റ് അഡ്രസ്. കൊവിഡ് മഹാമാരിക്കു ശേഷം വ്യോമയാന മേഖല ശക്തിപ്പെട്ടതോടെ ഈ രംഗത്ത് വലിയ തൊഴിലവസരങ്ങളാണ് തുറക്കുന്നത്. നിരവധി കമ്പനികള്‍ പുതിയ സര്‍വീസുകള്‍ ആരംഭിക്കുകയും ഈ രംഗത്തേ റിയാദ് എയര്‍ പോലുള്ള പുതിയ വിമാന കമ്പനികള്‍ രംഗപ്രവേശം നടത്തുകയും ചെയ്തു.
എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അടുത്ത വര്‍ഷം കൂടുതല്‍ വിമാനങ്ങള്‍ വാങ്ങുന്നതിന് കരാറിലെത്തിയിട്ടുണ്ട്. എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ രണ്ട് സ്ഥാപനങ്ങളായ എമിറേറ്റ്‌സ് എയര്‍ലൈന്‍സിനും എയര്‍പോര്‍ട്ട് സര്‍വീസ് പ്രൊവൈഡറായ ഡിനാറ്റയ്ക്കും വേണ്ടിയാണ് ഇപ്പോള്‍ ജോലിക്കാരെ തേടുന്നത്. എമിറേറ്റ്‌സ് കമ്പനി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാല്‍ 2024ല്‍ കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്‌തേക്കും.
4,430 ദിര്‍ഹമാണ് ക്യാബിന്‍ ക്രൂവിന് നല്‍കുന്ന അടിസ്ഥാന ശമ്പളം. ഇതോടൊപ്പം മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭിക്കും. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഹൈസ്‌കൂള്‍ വിദ്യാഭ്യാസമാണ്. ഇംഗ്ലീഷില്‍ എഴുതാനും സംസാരിക്കാനും കഴിവുണ്ടായിരിക്കണം. ഉയരം കുറഞ്ഞത് 160 സെന്റി മീറ്റര്‍. കസ്റ്റമര്‍ സര്‍വീസ് മേഖലയില്‍ ഒരു വര്‍ത്തെ പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല