1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2018

സ്വന്തം ലേഖകന്‍: ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകളുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്; തിരുവന്തപുരത്തേക്കും കൊച്ചിയിലേക്കും കുറഞ്ഞ നിരക്കില്‍ പറക്കാം. ഇന്ത്യന്‍ വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള 70 രാജ്യാന്തര കേന്ദ്രങ്ങളിലേക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവന്തപുരം, കൊച്ചി ഉള്‍പ്പടെയുള്ള സെക്ടറുകളിലേക്ക് ഇക്കണോമി ക്ലാസ്സില്‍ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റാണ് ലഭ്യമാകും.

ഈ മാസം 20 വരെയാണ് ബുക്കിങ്ങ് സൗകര്യം. സെപ്റ്റംബര്‍ ഒന്നിനും 2019 മാര്‍ച്ച് 31നും ഇടയ്ക്കുള്ള യാത്രകള്‍ പ്രത്യേക നിരക്കില്‍ ബുക്ക് ചെയ്യാനും സാധിക്കും. എയര്‍ ഇന്ത്യ അടക്കമുള്ള മറ്റു വിമാനങ്ങളില്‍ നിരക്ക് കുത്തനെ ഉയര്‍ന്നിരിക്കുമ്പോളാണ് എമിറേറ്റ്‌സിന്റെ വമ്പന്‍ ആനുകൂല്യം എന്നതും ശ്രദ്ധേയമാണ്. കൂടുതല്‍ വിവരങ്ങള്‍ എമിറേറ്റ്‌സ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ 300 ദിര്‍ഹവും ബിസിനസ് ക്ലാസില്‍ പോകുന്നവര്‍ 500 ദിര്‍ഹവും അധികം മുടക്കിയാല്‍ എമിറേറ്റ്‌സിന്റെ പഞ്ചനക്ഷത്ര സൗകര്യങ്ങളും ആസ്വദിക്കാം. അമേരിക്ക, യൂറോപ്, മിഡില്‍ ഈസ്റ്റ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ആലോചിക്കുന്നവര്‍ക്ക് ഇത് മികച്ച അവസരമാണ്.

ഇളവുകള്‍ പ്രകാരം ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് 895 ദര്‍ഹമാണ് ഇക്കണോമി ക്ലാസിലെ ഒരു ടിക്കറ്റിന്റെ നിരക്ക്. തിരുവനന്തപുരത്തേക്ക് ഏതാണ്ട് 1006 ദര്‍ഹവും. ഡല്‍ഹി1045 ദര്‍ഹം, മുംബൈ 995 ദര്‍ഹം, ബാങ്കോക്ക്2345 ദര്‍ഹം, ടൊറന്റോ4887 ദര്‍ഹം, കുവൈറ്റ്755 ദിര്‍ഹം, ബെയ്‌റൂട്ട്945 ദര്‍ഹം, ലൊസാഞ്ചലസ്4835 ദര്‍ഹം (എല്ലാം ഇക്കണോമി ക്ലാസ്) എന്നിങ്ങനെയാണ് നിരക്കുകള്‍.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.