സ്വന്തം ലേഖകൻ: ഫസ്റ്റ് ക്ലാസ് യാത്രക്കാർ വീട്ടിലിരുന്നാൽ മതി, എമിറേറ്റ്സ് അധികൃതർ വീട്ടിലെത്തി ചെക്ക് ഇൻ ചെയ്തു തരും. ബോർഡിങ് പാസും വീട്ടിൽ കിട്ടും. തിരികെ പോകുമ്പോൾ ലഗേജ് അവരുടെ വാഹനത്തിൽ കൊണ്ടു പൊയ്ക്കൊള്ളും.
വിമാനത്തിൽ കയറുന്നതിന് ഒന്നര മണിക്കൂർ മുൻപ് മാത്രം ഹാൻഡ് ബാഗേജുമായി നേരെ വന്ന് സെക്യൂരിറ്റി ചെക്ക് ഇൻ ചെയ്തു വിമാനത്തിൽ കയറാം.
യാത്രക്കാർക്ക് എയർപോർട്ടിലേക്ക് വാഹന സൗകര്യവും കമ്പനി നൽകും. യാത്രയ്ക്ക് 24 മണിക്കൂർ മുൻപെങ്കിലും ഹോം ചെക്ക് ഇൻ ബുക്ക് ചെയ്യണം. സേവനം പൂർണമായും സൗജന്യമാണെന്നും എമിറേറ്റ്സ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല