1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2024

സ്വന്തം ലേഖകൻ: എമിറേറ്റ്‌സ് വിമാന കമ്പനിയുടെ പുതിയ ലോഞ്ച് ജിദ്ദ എയർപോർട്ടിൽ തുറന്നു. ദുബൈക്ക് പുറമെ മിഡിലീസ്റ്റിൽ എമിറേറ്റ്‌സ് തുടങ്ങുന്ന ആദ്യത്തെ സ്‌പെഷ്യൽ ലോഞ്ചാണ് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇൻറർനാഷണൽ എയർപോർട്ടിൽ ഒരുക്കിയിരിക്കുന്നത്. ഒന്നാം നമ്പർ ടെർമിനലിൽ മൂന്നാം നിലയിലാണ് രണ്ട് കോടിയിലേറെ ദിർഹം ചെലവഴിച്ച് എമിറേറ്റ്‌സിന്റെ അത്യാഡംബര ലോഞ്ച് യാത്രക്കാർക്കായി തുറന്നിരിക്കുന്നത് എയർബസ് A 380 വിമാനങ്ങൾക്കുള്ള ഡിപ്പാർച്ചർ ഗേറ്റ് നമ്പർ A 38 ന് സമീപമാണ് പുതിയ ലോഞ്ച്.

ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ്, എമിറേറ്റ്‌സ് സ്‌കൈവാർഡ് ഗോൾഡൻ, പ്ലാറ്റിനം, വിഭാഗം യാത്രക്കാർക്കും ലോഞ്ച് ഉപയോഗിക്കാനാവും. 900 ചതുരശ്ര മീറ്റർ വീസ്തൃതിയിൽ അത്യാധുനിക സൗകര്യളോടെയുള്ള ലോഞ്ച് ഒരേസമയം 196 യാത്രക്കാർക്ക് ഉപയോഗിക്കാനാവും. വിശ്രമിക്കാനും ജോലി ചെയ്യാനും, ആഡംബര ഷവർ സൗകര്യങ്ങളും, ലക്ഷ്വറി വിഭവങ്ങൾ വിതരണം ചെയ്യുന്ന റസ്റ്റോറന്റും ഡൈനിങ് എരിയയും ലോഞ്ചിന്റെ സവിശേഷതയാണ്.

ജിദ്ദ സർവീസ് ആരംഭിച്ചതിന്റെ 35 ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ജിദ്ദയിൽ ലോഞ്ച് ആരംഭിക്കുന്നത്. 1989ൽ സർവീസ് ആരംഭിച്ചആരംഭിച്ച എമിറേറ്റ്‌സ് നിലവിൽ ജിദ്ദ, റിയാദ്, ദമാം, മദീന എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ 70 ലേറെ സർവീസ് നടത്തുന്നുണ്ട്. എയർബസ് 380 ഇനത്തിൽപ്പെട്ട വിമാനങ്ങൾ ഉപയോഗിച്ച് പ്രതിദിനം 3 സർവീസ് വീതം നടത്തുന്നുണ്ട്. സൗദിയിൽ ഇതിനകം എമിറേറ്റ്‌സിൽ 112000 സർവീസുകളായി 3 കോടിയിലേറെ പേർ യാത്ര ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.