സ്വന്തം ലേഖകന്‍: തിരുവനന്തപുരം, ദുബായ് വിമാനത്തില്‍ തീ പിടിച്ച സംഭവം, ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച് വിമാന ജീവനക്കാരന്. ദുബായ് വിമാനത്താവളത്തില്‍ കത്തിയമര്‍ന്ന എമിറേറ്റ്സ് വിമാനത്തിലെ മലയാളികളുടെ പെരുമാറ്റമാണ് ഇന്ത്യക്കാര്‍ക്കെതിരെ വംശീയാധിക്ഷേപം കലര്‍ന്ന പരാമര്‍ശങ്ങള്‍ നടത്തുന്നതിന് വിമാന ജീവനക്കാരനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
ദുബായില്‍ ആര്‍ജെയും ടിവി അവതാരകനായും ജോലി ചെയ്യുന്ന മോഹിത് ദാന്ത്രെയാണ് ഫ്ളൈറ്റ് അറ്റന്‍ഡിന്റെ വംശീയാധിക്ഷേപം പുറംലോകത്ത് എത്തിച്ചത്. ഇന്ത്യക്കാരെ എലിയെന്ന പരാമര്‍ശിച്ചു കൊണ്ടാണ് ഫ്ലൈറ്റ് അറ്റന്‍ഡിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ ആരംഭം. എത്രത്തോളം അപകടത്തിലാണെന്ന് ഈ എലികള്‍ക്ക് യാതൊരു ഐഡിയയുമില്ല.
ഒരിക്കലെങ്കിലും ഈ വിഡ്ഢികള്ക്കൊപ്പം ഇടപെട്ടാലെ അവര്‍ ആരാണെന്ന് മനസിലാകൂ എന്നും ഇന്ത്യക്കാരായ യാത്രക്കാരെ പരിഹസിച്ച് ഇയാള്‍ എഴുതുന്നു. കമന്റ് ബോക്സില്‍ ഇയാളുടെ പോസ്റ്റിനെ പിന്തുണച്ച് നിരവധി പേര് രംഗത്ത് വന്നിട്ടുണ്ട്. ഈ കമന്റുകളിലും നിറയെ വംശീയ അധിക്ഷേപമാണുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല