സ്വന്തം ലേഖകന്‍: എമിറേറ്റ്‌സ് വിമാനത്തിന് തീ പിടിച്ചപ്പോള്‍ ബാഗും ലാപ്‌ടോപും എടുക്കാനോടിയവര്‍, സമൂഹ മാധ്യമങ്ങളില്‍ സ്വയം ട്രോളി മലയാളികള്‍. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ എമിറേറ്റ്‌സ് ജീവനക്കാരെ ജീവനക്കാരെ ആശ്ചര്യപ്പെടുത്തിയതും സ്വന്തം ബാഗുകളും ലാപ്‌ടോപ്പുകളും എടുക്കാനായി ബഹളം കൂട്ടിയ മലയാളി യാത്രക്കാരാണെന്ന് ട്രോളുകള്‍ പറയുന്നു.
വിമാനം അപകടത്തില്‍പ്പെട്ടതായുള്ള അറിയിപ്പിനു പിന്നാലെ ജീവനും കൊണ്ട് ഓടുന്നതിനു പകരം വിമാനത്തിനുള്ളിലെ പരിഭ്രാന്തിയുടെ നിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ മലയാളി യാത്രക്കാരും കുറവല്ല. തീ പിടിത്തം നടനന്തിനു ശേഷം പുറത്തുവന്ന ഒരു വീഡിയോയിലാണ് കത്തിക്കരിയുന്ന വിമാനത്തിനുള്ളില്‍ ലാപ്‌ടോപ്പിനായി മുറവിളികൂട്ടുന്ന മലയാളികളെ കാണാന്‍ കഴിയുക.
ബാഗുകള്‍ ഉപേക്ഷിച്ച് എത്രയും വേഗം രക്ഷപെടുക, അല്ലെങ്കില്‍ നിങ്ങള്‍ മരിച്ചുപോകുമെന്ന് ജീവനക്കാര്‍ വിളിച്ചു പറയുമ്പോഴും ബാഗുകള്‍ എവിടെയെന്ന് ആക്രോശിക്കുന്നവരെയും കാണാം. സുരക്ഷാ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും മനസാന്നിധ്യം കൈവിടാതെയുള്ള അവസരോചിതമായ ഇടപെടല്‍ മൂലമാണ് വലിയൊരു ദുരന്തത്തില്‍ നിന്നും മൂന്നുറോളം യാത്രകാരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്.
എമര്‍ജന്‍സി എക്‌സിറ്റിലൂടെ പുറത്ത് കടന്ന് ഇറങ്ങി ഓടുന്നതിനിടയില്‍ മലയാളികളായ പലരും വിമാനം കത്തുന്ന ദ്യശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഉണ്ടാകുന്ന പൊട്ടിത്തെറി മുന്നില്‍ക്കണ്ട അധികൃതര്‍ ഇവരെ പിന്തിരിപ്പിച്ചു.
അധികം വൈകാതെ വിമാനത്തിന്റെ ചിറകിനു തീപിടിക്കുകയും ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല