1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2023

സ്വന്തം ലേഖകൻ: സ്വദേശിവൽക്കരണം തുടരുമെന്ന് സൂചിപ്പിച്ച് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. രാജ്യത്തിന്റെ പുരോഗതിക്കും സാമ്പത്തിക അഭിവൃദ്ധിക്കും സ്വദേശിവൽക്കരണം ശക്തി പകരുമെന്നു മന്ത്രാലയം പ്രസ്താവിച്ചു.

ചരിത്രത്തിലെ ഏറ്റവും വലിയ സ്വദേശിവൽകരണമാണ് നടക്കുന്നത്. ഒരു വർഷത്തിനുള്ളിൽ 79,000 സ്വദേശികൾ സ്വകാര്യ കമ്പനികളിൽ ജോലി നേടി. സർക്കാർ ജോലി മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന സ്വദേശികൾക്ക് ഈ ചുവടുമാറ്റം അവസരങ്ങളുടെ പുതിയവഴിയാണ് തുറക്കുന്നത്. സ്വകാര്യവൽക്കരണം േവഗത്തിലാക്കുന്ന കമ്പനികൾക്ക് കൈനിറയെ ആനുകൂല്യങ്ങളാണ് മന്ത്രാലയം വാഗ്ദാനം ചെയ്യുന്നത്.

സ്വദേശികളെ തൊഴിലിനു പ്രാപ്തരാക്കാൻ പ്രത്യേക കൗൺസിലും (നാഫിസ്) രാജ്യത്തു പ്രവർത്തിക്കുന്നു. ജോലിക്ക് അനുസരിച്ചുള്ള പരിശീലനം നൽകുന്നത് നാഫിസാണ്. പ്രതിവർഷം 2 ശതമാനം വച്ചാണ് സ്വദേശിവൽകരണം. 2026 ആകുന്നതോടെ ഇതു പത്തു ശതമാനമാക്കി ഉയർത്തും.

നിലവിൽ 49ൽ കൂടുതൽ വിദഗ്ധ തൊഴിലാളികൾ ജോലി ചെയ്യുന്ന വൻകിട കമ്പനികളിലാണ് 2 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കേണ്ടത്. എന്നാൽ അടുത്ത വർഷം ആകുമ്പോഴേക്കും 20 മുതൽ ജീവനക്കാരുള്ള കമ്പനികൾക്കും നിയമം ബാധകമാകും.

സ്വകാര്യ രംഗത്തു പ്രധാനമായും 14 തൊഴിൽ മേഖലകളുണ്ട്.. ഇവയ്ക്കെല്ലാം കൂടി 71 ഉപവിഭാഗവുമുണ്ട്. ഐടി, ധനകാര്യം, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, അഡ്മിനിസ്ട്രേഷൻ, സാമൂഹിക മേഖല, ആരോഗ്യരംഗം, കല, വിനോദം, നിർമാണം, ഖനനം, ക്വാറി വ്യവസായം ,മൊത്ത വ്യാപാരം, ചില്ലറ വ്യാപാരം, ഗതാഗതം, വെയർഹൗസ്, ഹോട്ടൽ – ഹോസ്പിറ്റാലിറ്റി എന്നിവയ്ക്ക് പുറമെ സ്വകാര്യമേഖലയ്ക്കു പ്രധാന്യമുള്ള സാങ്കേതിക, ശാസ്ത്ര, പ്രഫഷനൽ ജോലികളെല്ലാം സ്വദേശിവൽകരണത്തിൽ ഉൾപ്പെടും. ഈ രംഗത്തെ മികച്ച തസ്തികകളിലാകും സ്വദേശി നിയമനം.

നിയമം നടപ്പാക്കുന്നവർക്ക് ആനുകൂല്യപ്പെരുമഴ എന്നതു പോലെ നടപ്പാക്കാത്തവർക്ക് ശിക്ഷയുമുണ്ട്. സ്വദേശിവൽക്കരണം നടപ്പാക്കാത്ത കമ്പനികൾക്ക് 2025 ആകുമ്പോഴേക്കും 96,000 ദിർഹം പിഴയൊടുക്കേണ്ടി വരും. സ്വദേശിവൽക്കരണ സംരംഭത്തിലേക്കുള്ള വിഹിതമായാണ് ഈ തുക കണക്കാക്കുന്നത്. 2024ലെ വിഹിതം 2025 ജനുവരിയിൽ ഈടാക്കും. 2025ൽ പൂർത്തിയാക്കാത്തവർക്ക് അതിനടുത്ത വർഷം വിഹിതം 1.08 ലക്ഷം ദിർഹമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.