1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2018

സ്വന്തം ലേഖകന്‍: ഫ്രഞ്ചു പ്രസിഡന്റ് മക്രോണിന്റെ ഇന്ത്യന്‍ സന്ദര്‍ശനം; ഇന്ത്യയും ഫ്രാന്‍സും നാവിക താവളങ്ങള്‍ പരസ്പരം തുറന്നു കൊടുക്കും. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി പരിഗണിച്ചാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഇരുരാജ്യങ്ങളും പ്രതിരോധ കരാര്‍ ഒപ്പുവെച്ചതെന്നാണ് നിരീക്ഷണം.

ഇരുരാജ്യങ്ങളും ഒപ്പുവെച്ച നാവിക കരാര്‍ പ്രകാരം രണ്ടുരാജ്യങ്ങളിലെയും നാവികസേനാ താവളങ്ങള്‍ പരസ്പരം തുറന്നു നല്‍കും. ഇതുവഴി ഇന്ത്യയുടെ യുദ്ധക്കപ്പലുകള്‍ക്ക് ഫ്രാന്‍സിന്റെ അധീനതയിലുള്ള നാവികസേനാ താവളങ്ങളില്‍ പ്രവേശിക്കാനും നങ്കൂരമിടാനും, ഇന്ധനം നിറയ്ക്കാനും സാധിക്കും. തിരിച്ച് ഫ്രഞ്ച് പടക്കപ്പലുകള്‍ക്ക് ഇന്ത്യന്‍ നാവിക താവളങ്ങളും തുറന്നുനല്‍കും.

വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് പാകിസ്താനിലെ ഗദ്വാര്‍ തുറമുഖം, ശ്രീലങ്കയിലെ ഹംബന്‍തോട്ട തുറമുഖം, മാലിദ്വീപിലെ ദ്വീപുകള്‍ തുടങ്ങിയ ചൈന പാട്ടത്തിനെടുത്തിരുന്നു. മാത്രമല്ല ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും പ്രവേശിക്കുന്നതും ഇന്ത്യയെ ആശങ്കാകുലരാക്കിയിട്ടുണ്ട്.

ഇതിന് മറുപടിയായി പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ ഫ്രാന്‍സുമായി കരാറിലേര്‍പ്പെടുന്നത്. കരാര്‍ പ്രകാരം ഇന്ത്യന്‍ മഹാസുദ്രത്തിലെ ഫ്രഞ്ച് അധീനതയിലുള്ള റീയൂണിയന്‍ ദ്വീപില്‍ ഇന്ത്യന്‍ പടക്കപ്പലുകള്‍ക്ക് നങ്കുരമിടാനും പ്രദേശത്ത് നിരീക്ഷണം നടത്താനും സാധിക്കും. ദ്വീപില്‍ ഫ്രഞ്ച് നാവിക പടയും ഉള്ളത് മേഖലയിലെ നിരീക്ഷണം ഇന്ത്യയ്ക്ക് എളുപ്പമാക്കുകയും ചെയ്യും.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.