സ്വന്തം ലേഖകൻ: ടെലിവിഷന്‍ രംഗത്തെ ഓസ്‌കാര്‍ പുരസ്‌കാരമായ എമ്മി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടി(കോമഡി), എഴുത്തുകാരി എന്നി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ഫോബ് വാലര്‍ ബ്രിഡ്ജ് പുരസ്‌കാരവേദിയില്‍ തിളങ്ങി. മികച്ച ഡ്രാമ സീരീസ് പുരസ്‌കാരം ഗെയിം ഓഫ് ത്രോണ്‍സ് സ്വന്തമാക്കി. ഗെയിം ഓഫ് ത്രോണ്‍സിലെ പ്രകടനത്തിലൂടെ പീറ്റര്‍ ഡിങ്ക്‌ളേജ് മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. 33 നോമിനേഷനുകളാണ് ഗെയിം ഓഫ് ത്രോണ്‍സ് നേടിയെടുത്തത്.
മികച്ച കോമഡി സീരിസായി ഫഌബാഗ് തിരഞ്ഞെടുത്തു. ബില്‍ ഹേഡര്‍ മികച്ച കോമഡി നടനുള്ള പുരസ്‌കാരം നേടി. മികച്ച ഡ്രാമ നടനുള്ള പുരസ്‌കാരം ബില്ലി പോര്‍ട്ടര്‍ കരസ്ഥമാക്കി. ലാധസ്റ്റ് വീക്ക് ടുനൈറ്റ് വിത്ത് ജോണ്‍ ഒളിവര്‍ മികച്ച വെറൈറ്റി ടോക് ഷോയായി തിരഞ്ഞെടുത്തു. ഹാരി ബ്രാഡ്ബീര്‍, ജേസണ്‍ ബാറ്റ്മാന്‍, ജോണ്‍ റെന്‍ക്, ജോണ്‍ റോയി കിംഗ് എന്നിവര്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരങ്ങള്‍ പങ്കിട്ടു.
ലൊസാഞ്ചൽസിലെ മൈക്രോസോഫ്റ്റ് തിയേറ്ററിലാണ് പുരസ്കാര ദാന ചടങ്ങ് നടന്നത്. അമേരിക്കൻ ടെലിവിഷൻ രംഗത്തെ മികച്ച പരിപാടികൾക്ക് നൽകുന്ന പുരസ്കാരമാണിത്. മുൻനിരക്കാരായ എച്ച്‌ബിഒ പോലുള്ള ടെലിവിഷൻ ഭീമന്മാരെ പിന്നിലാക്കി നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം ഉൾപ്പെടെയുള്ള സ്ട്രീമിംഗ് കമ്പനികൾ കൂടുതൽ നേട്ടമുണ്ടാക്കിയതും ശ്രദ്ധേയമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല