ടെക്‌സ്റ്റ് മെസേജുകളില്‍ ഇമോജികള്‍ ഉപയോഗിച്ച മൊബൈല്‍ ഉപയോക്താവിന് 1200 പൗണ്ട് ഫോണ്‍ ബില്‍. പൗള കൊക്ക്‌റെയിന്‍ എന്ന സ്ത്രീക്കാണ് മെസേജുകളില്‍ തുടര്‍ച്ചയായി ഇമോജികള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ഭീമമായ തുക അടയ്‌ക്കേണ്ടി വന്നത്.
തനിക്ക് വര്‍ഷങ്ങളായി മൊബൈല്‍ ഫോണ്‍ ഉള്ളതാണെന്നും എന്നാല്‍ ഇങ്ങനെ ഒരു സംഭവം ആദ്യമായിട്ടാണ് കേള്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു. നവംബര്‍ മാസത്തിലെ ബില്‍ 100 പൗണ്ടായിരുന്നു. പിന്നീട് ഇഇയുമായി ബന്ധപ്പെട്ടപ്പോള്‍ ഡിസംബര്‍ മാസത്തിലെ ബില്‍ 449 പൗണ്ടാണെന്ന് പറഞ്ഞു. അതിന്റെ കാരണം അവരോട് ചോദിച്ചപ്പോള്‍ ആദ്യം പറഞ്ഞത്, ടെക്സ്റ്റ് മെസേജിനൊപ്പം ഇമേജ് അറ്റാച്ച് ചെയ്ത് അയക്കുന്നത് കൊണ്ടാണെന്നാണ്. എന്നാല്‍ എന്റേത് പുതിയ ഫോണാണെന്നും ഇമേജസ് ഒന്നും തന്നെ ഫോണില്‍ ഇല്ലെന്നും പറഞ്ഞപ്പോളാണ് സ്‌മൈലിയില്‍ ഒളിഞ്ഞിരിക്കുന്ന അപകടം മനസ്സിലായതെന്നും പൗളി പറഞ്ഞു.
30.99 പൗണ്ടിനാണ് ഒരു മാസത്തെ കോണ്‍ട്രാക്ട് എന്നാല്‍ തന്റെ അക്കൗണ്ടില്‍നിന്ന് 1200 പൗണ്ടോളം കമ്പനിക്കാര്‍ എടുത്തിട്ടുണ്ട്. ഇത് അംഗീകരിക്കാനാവില്ല. പൗളി പറഞ്ഞു.
ഈ സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് ബിബിസി ടെലികോം കമ്പനിയുമായി ബന്ധപ്പെട്ടിരുന്നു. അവര്‍ക്ക് ലഭിച്ച മറുപടി സ്‌മൈലികള്‍ അല്ലെങ്കില്‍ ഇമോജികള്‍ എംഎംഎസ് ആയിട്ടാണ് കണക്കാക്കുന്നത് എന്നാണ്. അതുകൊണ്ടാണ് ഇത്രയും തുക ബില്ലായത്. ഇമോജിക്ക് ചാര്‍ജ് ഈടാക്കുന്നതിന് പിന്നില്‍ നിരവധി ഘടകങ്ങളുണ്ടെന്നും ടെലികോം ഓപ്പറേറ്റര്‍ കമ്പനി പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇമോജിക്ക് ടെലികോം കമ്പനി പണം ഈടാക്കിയതിനെ തുടര്‍ന്ന് ഇത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല