1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2024

സ്വന്തം ലേഖകൻ: കുവൈത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ പ്രവാസി തൊഴിലാളികള്‍ക്കും മികച്ച സേവനങ്ങള്‍ ലഭ്യമാക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോമുമായി തൊഴിൽ വകുപ്പ്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പുമായി ചേര്‍ന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ ലേബര്‍ പ്രൊട്ടക്ഷന്‍ വിഭാഗമാണ് ഇതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തൊഴിലാളികള്‍ക്ക് പരാതികള്‍ എളുപ്പത്തില്‍ ഫയല്‍ ചെയ്യാനും അവയുടെ പുരോഗതി ട്രാക്ക് ചെയ്യാനും ജോലിയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ ഓണ്‍ലൈനായി കൈകാര്യം ചെയ്യാനും സഹായിക്കുന്ന പുതിയ ഡിജിറ്റല്‍ സംവിധാനമാണ് അധികൃതർ ഒരുക്കുന്നത്. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും തൊഴിൽ കരാറുകളിലെ വ്യവസ്ഥകൾ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്താനും പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതോറിറ്റി നല്‍കുന്ന ഇലക്ട്രോണിക് സേവനത്തിലൂടെ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് അവരുടെ തൊഴില്‍ ബന്ധം സ്ഥാപിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ നേടാനാകും. കൂടാതെ, തൊഴിലാളികള്‍ക്ക് തൊഴില്‍ തര്‍ക്കങ്ങളും വര്‍ക്ക് പെര്‍മിറ്റ് പരാതികളും ഫയല്‍ ചെയ്യാനും അപേക്ഷയുടെ പുരോഗതി നിരീക്ഷിക്കാനും കഴിയും.

ഇതിനുപുറമേ തൊഴിലുടമകള്‍ക്കായി രൂപകല്‍പ്പന ചെയ്ത ‘ലേബര്‍ സര്‍വീസ്’ പോര്‍ട്ടലിലൂടെ തൊഴിലാളികൾ ഒളിച്ചോടുന്ന കേസുകളിൽ റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്യല്‍, അവയുടെ നില നിരീക്ഷിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ലഭിക്കും. അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പറുകളിലേക്ക് അയക്കുന്ന ടെക്സ്റ്റ് മെസേജുകള്‍ വഴി തര്‍ക്കങ്ങളും അസാന്നിധ്യ റിപ്പോര്‍ട്ടും സംബന്ധിച്ചുള്ള അറിയിപ്പുകള്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പറുകളിലേക്ക് അയക്കുന്ന ടെക്സ്റ്റ് മെസേജുകള്‍ വഴി തര്‍ക്കങ്ങളിലോ അസാന്നിധ്യ റിപ്പോര്‍ട്ടുകളിലോ എന്തെങ്കിലും പുതിയ സംഭവവികാസങ്ങളെക്കുറിച്ചുള്ള അറിയിപ്പുകള്‍ ലഭിക്കാൻ പുതിയ ഇലക്ട്രോണിക് സേവനം ജീവനക്കാരെയും തൊഴിലുടമകളെയും അനുവദിക്കുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.

ഈ സേവനങ്ങള്‍ കുവൈത്തിൻ്റെ ഔദ്യോഗിക മൊബൈൽ ആപ്പായ സഹൽ ആപ്ലിക്കേഷന്‍ വഴിയും അതോറിറ്റിയുടെ വെബ്സൈറ്റ് വഴിയും ആക്‌സസ് ചെയ്യാവുന്നതാണെന്നും അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് എത്തുന്ന പ്രവാസികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു സംവിധാനം കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുന്നത്. പ്രവാസികളുടെ കൃത്യമായി സൂക്ഷിക്കാനും ആവശ്യ സേവനങ്ങൾ ലഭിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു സംവിധാനം കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.