ഊര്‍ജ്ജ ഉപഭോഗത്തിനാവശ്യമായ ചെലവുകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിസിറ്റി ബില്ലുകള്‍ 60 ശതമാനം വരെയും പാചക വാതകത്തിന് ഒരു വര്‍ഷം ചിലവാക്കേണ്ടി വരുന്ന തുക 54 ശതമാനവും വര്‍ദ്ധിചെക്കും. വര്‍ദ്ധിക്കുന്ന ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഗാര്‍ഹിക ഇന്ധനബില്‍ ശരാശരി 2,000 പൗണ്ടില്‍ എത്തുമെന്നാണ്.
ഗ്രീന്‍ അജന്‍ഡയ്ക്ക് നല്‍കുന്ന മുന്‍ഗണന ഊര്‍ജ്ജോല്പാദനത്തിന്റെ ചെലവു കുറഞ്ഞ നൂതന മേഖലകള്‍ കണ്ടെത്താന്‍ സഹായിക്കുമെന്ന് ഒരു വിഭാഗം വിശ്വസിക്കുന്നുണ്ട്. എങ്കില്‍ തന്നെയും അടുത്ത പത്തുവര്‍ഷത്തിനുളളില്‍ വൈദ്യുതി ഉപഭോഗത്തിനായി വേണ്ടി വരുന്ന തുക ഒരു വര്‍ഷം 300 പൗണ്ടില്‍ നിന്നും 800 പൌണ്ട് വരെയും പാചക വാതകത്തിന്റെ ഉപഭോഗത്തിനാവശ്യമായി വരുന്ന ചിലവ് 845 പൗണ്ടില്‍ നിന്നും ഒരു വര്‍ഷം 1,300 പൗണ്ടില്‍ കൂടുതല്‍ ആകുന്നതിനുമുള്ള സാധ്യതയാണുള്ളതെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
ബ്രിട്ടനിലെ സ്വകാര്യ മേഖലയിലെ ഊര്‍ജ്ജ വിതരണ മേഖലയിലെ പ്രമുഖന്മാരായ സ്മാര്‍ട്ടസ്റ്റ് എനര്‍ജി ഈ വിഷയത്തില്‍ നടത്തിയ പഠനങ്ങള്‍ വെളിവാക്കുന്നത് 2021-ാടെ ഊര്‍ജ്ജ ഉപഭോഗ മേഖലയില്‍ 43 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. /p>
ഊര്‍ജ്ജ ഉപഭോഗത്തിനു നല്‍കേണ്ടിവരുന്ന തുക വര്‍ദ്ധിക്കുന്നതോടൊപ്പം തന്നെ ഊര്‍ജ്ജ പ്രതിസന്ധിയും വര്‍ദ്ധിക്കുന്നതായി കണക്കുകള്‍ കാണിക്കുന്നു. ഡെയ്‌ലി എക്‌സ്പ്രസ്സ് പുറത്തുവിട്ട കണക്കു പ്രകാരം തണുപ്പു കാലത്ത് മരണമടഞ്ഞ പ്രായമായ 2,700 ആളുകളില്‍ ഭൂരിഭാഗവും മരണമടഞ്ഞത് തണുപ്പിനെ പ്രതിരോധിക്കുന്നതിനാവശ്യമായ ചൂട് ലഭ്യമാകുന്നതിനുള്ള സംവിധാനം ലഭ്യമാകാത്തതിനാലാണ്. വൈദ്യുതിയ്ക്ക് നല്‍കേണ്ടി വരുന്ന വര്‍ദ്ധിച്ച വിലയാണ് ഇതിനു കാരണമായി ചൂണ്ടി കാണിക്കുന്നത്.
ഊര്‍ജ്ജ മേഖലയിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രശസ്തനായ മണിസൂപ്പര്‍മാര്‍ക്കറ്റിലെ സ്‌കോട് ബൈറോമിന്റെ അഭിപ്രായത്തില്‍ കുറഞ്ഞ നിരക്കാല്‍ വൈദ്യുതിയും പാചക വാതകവും ലഭിച്ചു കൊണ്ടിരുന്ന കാലം കഴിഞ്ഞു പോയി. അതിനാല്‍ തന്നെ ഇനിയുള്ള കാലം ഇവയുടെ ഉപയോഗം സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇവയുടെ ഉപയോഗത്തില്‍ ശരിയായ നടപടികള്‍ സ്വീകരിക്കുന്നത് 360 പൌണ്ട് വരെ ലാഭിക്കാന്‍ സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല