സൌത്തെന്‍ഡ് ഓണ്‍ സീയില്‍ വലിയ നോമ്പുകാലത്തോടനുബന്ധിച്ചു കുടുംബ നവീകരണ ധ്യാനം സംഘടിപ്പിക്കുന്നു. പ്രശസ്ത വചന പ്രഘോഷകനും പോട്ട ആശ്രമത്തിലെ ആത്മീയ ശുശ്രുക്ഷകനുമായ ഫാ.കുരിയാക്കോസ് പുന്നോലില്‍ വിസിയും, അല്‍മായ സമൂഹത്തിലെ ശക്തനായ വചന പ്രഘോഷകനും ഡിവൈന്‍ ധ്യാന കേന്ദ്രത്തിലെ ശുശ്രുക്ഷകനുമായ ബ്ര:ജെയിംസ്കുട്ടി ചമ്പക്കുളവും സംയുക്തമായി നവീകരണ ധ്യാനം നയിക്കുന്നു. മാര്‍ച്ച് 28,29 തീയതികളില്‍ (ബുധനും, വ്യാഴവും) വൈകുന്നേരം 5.00 മുതല്‍ രാത്രി 10.00 വരെയാണ് ധ്യാന സമയം ക്രമീകരിച്ചിരിക്കുന്നത്.
ഭൂലോക പാപങ്ങളുടെ മോചനത്തിനായി ദൈവ പുത്രന്‍ ക്രൂരമായി നിന്ദിക്കപ്പെടുകയും, ക്രൂശിക്കപ്പെടുകയും, സ്വജീവന്‍ വരെ മാനവ കുലത്തിന്റെ രക്ഷക്കായി നല്‍കുകയും, മരിച്ചവരില്‍ നിന്ന് ഉദ്ധാനം ചെയ്തു ഏവര്‍ക്കും പ്രതീക്ഷയും പ്രത്യാശയും നല്‍കിയ അനുസ്മരണത്തിന്റെ, ആ വലിയ വാരത്തിലേക്ക്, സകുടുംബം നവീകരിക്കപ്പെട്ടു നയിക്കപ്പെടുവാനുതകുന്ന വചന ശുശ്രുക്ഷകളാണ് ഈ ധ്യാനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കൌണ്‍സിലിങ്ങിനും, കുമ്പസാരത്തിന്നും സൌകര്യം ഉണ്ടായിരിക്കും.
കുടുംബ നവീകരണ ധ്യാനത്തില്‍ ആദ്യാന്തം പങ്കുചേര്‍ന്നു ദൈവ കൃപ നേടുന്നതിന്നും, കുടുംബം ദൈവ മഹത്വം ദര്‍ശിക്കുന്നതിനും എല്ലാവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ബ്രെന്റ്വുഡ് രൂപതാ ചാപ്ലിന്‍ ഫാ.ഇന്നസെന്റ് പുത്തന്‍തറയില്‍ അറിയിച്ചു. ധ്യാന വിജയത്തിനായി പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ.ഇന്നസെന്റ് പുത്തന്‍തറയില്‍:07400847090
ജോസ് എബ്രഹാം:07728818267
ജിസ്സാ:07723988114
പള്ളിയുടെ വിലാസം :St .John Fisher Church , 2 Manners way , Prittlewell , Westcliff , SS 2 6PT
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല