സ്വന്തം ലേഖകന്‍: എന്‍ഫീല്‍ഡ് ബുള്ളറ്റിനെ ആനയെന്ന് കളിയാക്കി വീണ്ടും ബജാജ് ഡൊമിനര്‍ പരസ്യം! ബൈക്ക് ഭീമന്മാര്‍ തമ്മില്‍ പരസ്യ യുദ്ധം ചൂടുപിടിക്കുന്നു. ആദ്യ തവണത്തെപ്പോലെ തന്നെ ബുള്ളറ്റിന്റെ പ്രത്യക്ഷത്തില്‍ ഉപയോഗിക്കാതെ ശബ്ദവും ബുള്ളറ്റ് റൈഡര്‍മാര്‍ ഉപയോഗിക്കുന്ന ഹെല്‍മെറ്റും മറ്റ് ആക്‌സസറീസും ഉപയോഗിച്ചാണ് ബജാജ് പരസ്യം തയ്യാറാക്കിയത്. ഡോമിനറിന്റെ 2018 ശ്രേണി അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഇതേ തുടര്‍ന്നാണ് കമ്പനി ബുള്ളറ്റിനെ കളിയാക്കി പരസ്യങ്ങള്‍ പുറത്തിറക്കിയത്.
ഇത്തവണ ഒന്നല്ല മൂന്നു പരസ്യമാണ് കമ്പനി പുറത്തിറക്കിയത്. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളെക്കുറിച്ചുള്ള പ്രധാന പരാതികള്‍ ചൂണ്ടിക്കാട്ടി ഡോമിനറിനെ പുകഴ്!ത്തുകയാണ് പുതിയ പരസ്യങ്ങളിലൂടെ ബജാജ്. ഈ പരസ്യങ്ങളിലും ആനകളും സവാരിക്കാരും തന്നെയാണ് പശ്ചാത്തലം. ആദ്യ പരസ്യത്തില്‍ ബ്രേക്ക് പിടിച്ചാല്‍ നില്‍ക്കാത്ത ബൈക്ക് എന്നാണ് ബുള്ളറ്റിനെതിരെയുള്ള പരിഹാസം. രണ്ടാം പരസ്യത്തില്‍ തണുത്താല്‍ പിന്നെ സ്റ്റാര്‍ട്ടാകാന്‍ ബുദ്ധിമുട്ടുള്ള വാഹനം എന്നും മൂന്നാം പരസ്യത്തില്‍ ടോര്‍ക്കിനെയാണ് കളിയക്കുന്നത്. ടോര്‍ക്ക് കുറവായതിനാല്‍ കയറ്റങ്ങള്‍ പതുക്കെ കയറുന്ന ബൈക്ക് എന്നാണ് പറയാതെ പറയുന്നത്.
2017 സെപ്തംബറില്‍ എന്‍ഫീല്‍ഡിനെ ട്രോളിയുള്ള ബജാജ് ഡോമിനറിന്റെ ആദ്യ പരസ്യം വന്‍വിവാദമായിരുന്നു. ആനയെ പോറ്റുന്നത് നിര്‍ത്തൂ എന്ന വാക്കുകളോടെയാണ് പരസ്യം തുടങ്ങുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍ പകരം ഒരു വീഡിയോ തന്നെ ഉണ്ടാക്കി യൂടൂബിലിട്ടാണ് പ്രതികാരം ചെയ്!തത്. റൈഡ് ലൈക്ക് എ കിങ് എന്നായിരുന്നു ഈ വീഡിയോയുടെ ടൈറ്റില്‍. ഒപ്പം നിരവധി വീഡിയോകളാണ് എന്‍ഫീല്‍ഡ് ആരാധകര്‍ പിന്നീട് പുറത്തിറക്കിയത്. ഒടുവില്‍ വിശദീകരണവുമായി ബജാജ് ഓട്ടോ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റെ സുമീത് നാരംഗ് തന്നെ രംഗത്തുമെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല