അപ്പച്ചന്‍ കണ്ണഞ്ചിറ: എന്‍ഫീല്‍ഡ് മാസ് സെന്ററിലെ ഇടവക ദിനാചരണം പ്രൗഢ ഗംഭീരമായി. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭയിലെ എന്‍ഫീല്‍ഡ് മാസ് സെന്ററിന്റെ 2016 ലെ ഇടവക ദിനാഘോഷം നവംബര്‍ 12 ശനിയാഴ്ച പോട്ടേര്‍സ് ബാറിലുള്ള യുണൈറ്റഡ് റിഫോര്‍മ്ട് ചര്‍ച്ച് ഹാളില്‍ വച്ച് പ്രൗഢ ഗംഭീരമായി നടത്തപ്പെട്ടു. മാസ് സെന്റര്‍ ചാപ്ലിന്‍ ബഹു. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല കാര്‍മ്മികത്വമരുളിയ യാമ പ്രാര്‍ത്ഥനയില്‍ വിശ്വാസി സമൂഹം അത്യന്തം ഭക്ത്യാദരപൂര്‍വ്വം പങ്കെടുത്തു.
തുടര്‍ന്ന് മാസ് സെന്ററിലെ മൂന്നു വാര്‍ഡ് കൂട്ടായ്മകളുടെ പ്രതിനിധികളായി ശ്രീ. ബാബു ജേക്കബ് പൊടിമറ്റം, ശ്രീ. അനില്‍ മുട്ടാര്‍, ശ്രീമതി. ലിസ സെബാസ്റ്റ്യന്‍ എന്നിവര്‍ ട്രസ്റ്റികളായ ശ്രീ. സാജു വര്‍ഗീസിനും ശ്രീമതി. ബിനു മാത്തച്ചനുമൊപ്പം ബഹു. ഫാ. സെബാസ്‌ററ്യന്‍ ചാമക്കാലയുടെ നേതൃത്വത്തില്‍ ഭദ്രദീപം കൊളുത്തി കലാപരിപാടികള്‍ക്ക് ആരംഭം കുറിച്ചു.
തുടര്‍ന്നു ശ്രീ. സന്‍ജോയ് ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട കലാപരിപാടികള്‍ അവതരണ മികവ് കൊണ്ട് ഏറെ പ്രശംസനീയമായി. മാസ് സെന്ററിലെ കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് അവതരിപ്പിച്ച വിവിധയിനം കലാരൂപങ്ങള്‍ കാണികള്‍ക്കു വേറിട്ട ദൃശ്യാനുഭവമായി മാറി.
മാസ് സെന്ററിലെ ദമ്പതികളായ ഷൈന്‍ലിഷ, സണ്ണിഷേര്‍ളി, എന്നിവരുടെ വിവാഹ വാര്‍ഷിക ആഘോഷവും ഇതേ വേദിയില്‍ വച്ച് നടത്തപ്പെട്ടു. മാസ് സെന്ററിന്റെ നടപ്പു വര്‍ഷത്തെ റിപ്പോര്‍ട്ട് ട്രസ്റ്റി ശ്രീ. സാജു വര്‍ഗീസ് അവതരിപ്പിച്ചു.സ്വാദിഷ്ടമായ സ്‌നേഹവിരുന്നിനെ തുടര്‍ന്ന് ട്രസ്റ്റികളായ ശ്രീമതി. ബിനു മാത്തച്ചനും ശ്രീ. സാജു വര്‍ഗീസും ചേര്‍ന്ന്, ബഹു. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലക്കും ഇടവക ദിനാഘോഷങ്ങളുടെ വിജയത്തിനായി പ്രയത്‌നിച്ച എല്ലാ അംഗങ്ങളുടെയും കഠിനാദ്ധ്വാനത്തിനും സഹകരണത്തിനും നന്ദിയര്‍പ്പിച്ചതോടു കൂടി ആഘോഷങ്ങള്‍ക്ക് തിരശീല വീണു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല