1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2012

ഇംഗ്ളണ്ടിനെതിരായ ടെസ്റ് പരമ്പരയിലെ ആദ്യമത്സരത്തില്‍ പാക്കിസ്ഥാനു ലീഡ്. ഇംഗ്ളണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 192 റണ്‍സിനു മറുപടിയായി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഏഴിന് 288 എന്ന നിലയിലാണ്. മൂന്നുവിക്കറ്റ് ശേഷിക്കേ പാക്കിസ്ഥാന് ഇപ്പോള്‍ 96 റണ്‍സ് ലീഡുണ്ട്. മുഹമ്മദ് ഹഫീസ്(88), തൌഫീക് ഉമര്‍(58), മിസ്ബാ ഉള്‍ ഹഖ്(52) എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് പാക്കിസ്ഥാനു ലീഡ് സമ്മാനിച്ചത്. ഇഗ്ളണ്ടിനുവേണ്ടി സ്റുവര്‍ട്ട് ബ്രോഡ്, ജയിംസ് ആന്‍ഡേഴ്സണ്‍, ഗ്രേയം സ്വാന്‍ എന്നിവര്‍ രണ്ടുവിക്കറ്റ് വീതം നേടി. അവസാന സെഷനില്‍ പാക്കിസ്ഥാന് മൂന്നു വിക്കറ്റുകള്‍ നഷ്ടപ്പെട്ടു

24.3 ഓവറില്‍ 55 റണ്‍സിന് ഏഴു വിക്കറ്റ് പിഴുത അജ്മല്‍ ഒറ്റയ്ക്ക് ഇംഗ്ലണ്ടിന്റെ കഥ കഴിക്കുകയായിരുന്നു. അജ്മലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. ഏഴാമനായിറങ്ങിയ വിക്കറ്റ് കീപ്പര്‍ മാറ്റ് പ്രയര്‍(70 നോട്ടൗട്ട്) മാത്രമാണ് പാക് ആക്രമണത്തെ അതിജീവിച്ചത്. ഗ്രേയം സ്വാന്‍(34), ഇയന്‍ മോര്‍ഗന്‍(24) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ പാകിസ്താന്‍ വിക്കറ്റു കളയാതെ 42 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണര്‍മാരായ മുഹമ്മദ് ഹഫീസും(22) തൗഫീഖ് ഉമറു(18)മാണ് പുറത്താവാതെ നില്ക്കുന്നത്.

ടോസ് നേടി ബാറ്റു ചെയ്ത ഇംഗ്ലണ്ടിന് തൊട്ടതെല്ലാം പിഴച്ചു. ആറാം ഓവറില്‍ സ്പിന്‍ കൊണ്ടുവന്ന പാക് നായകന്‍ മിസ്ബാ ഉള്‍ ഹഖിന്റെ പരീക്ഷണം വിജയിച്ചു. മുഹമ്മദ് ഹഫീസ് എറിഞ്ഞ ഈ ഓവറിലെ മൂന്നാം പന്തില്‍ അപകടകാരിയായ ഓപ്പണര്‍ അലസ്റ്റര്‍ കുക്ക്(3) പുറത്തായി. അജ്മലിന്റെ പന്തുകള്‍ എങ്ങനെ നേരിടണമെന്നറിയാതെ ഉഴറിയ ഇംഗ്ലണ്ടിന് 94 റണ്‍സെടുക്കുമ്പോഴേക്കും ഏഴു വിക്കറ്റുകള്‍ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. എട്ടാം വിക്കറ്റില്‍ പ്രയറും സ്വാനും ചേര്‍ന്നെടുത്ത 57 റണ്‍സാണ് സ്ഥിതി അല്പമെങ്കിലും മെച്ചമാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.