നീണ്ട അഞ്ച് വര്‍ഷത്തെ അഗാതമായ പ്രണയത്തിന് ശേഷം ഒരു കുഞ്ഞിന്റെ മാതാപിതാക്കളാകാന്‍ ഒരു മാസം മാത്രം അവശേഷിക്കെ അവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ വിവാഹ ദിവസം അവരുടെ കുടുംബങ്ങള്‍ പരസ്പരം കണ്ടു മുട്ടിയപ്പോള്‍ അവരാ രഹസ്യം അറിയുന്നു, തങ്ങള്‍ സഹോദരങ്ങളാണ്!! സിനിമാ കഥയാണെന്ന് കരുതിയോ? ഒരിക്കലുമല്ല ജീവിതം തന്നെയാണിത്. അടുത്ത മാസം കുഞ്ഞിനു ജന്മം നല്‍കാന്‍ പോകുന്ന യുവതി ആകെ തരിച്ചിരിക്കുകയാണ് ഈ വിവരം കേട്ട ശേഷം. യൂണിവേഴ്സിട്ടി പഠന കാലത്താണു ഇവര്‍ പരസ്പരം കണ്ടു മുട്ടിയത്, ആദ്യ നോട്ടത്തില്‍ തന്നെ രണ്ടു പേരും പ്രണയത്തില്‍ വീഴുകയും ചെയ്തു. പിന്നെ നീണ്ട അഞ്ച് വര്‍ഷത്തെ പ്രണയം ഒടുവില്‍ യുവതി ഗര്‍ഭിണി ആയതിനെ തുടര്‍ന്നു ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു.
എന്നാല്‍ വിവാഹം തീരുമാനിക്കാന്‍ വേണ്ടി രണ്ട് പേരുടെയും കുടുംബങ്ങള്‍ ഒത്തു ചേര്‍ന്നപ്പോഴാണ് ഞെട്ടിക്കുന്ന ആ രഹസ്യം വെളിച്ചത്തായത്, അവര്‍ സഹോദരങ്ങളാണ്, വളരെ കുഞ്ഞായിരുന്നപ്പോള്‍ പരസ്പരം പിരിഞ്ഞവര്‍. പേര് വെളിപ്പെടുത്താത്ത സൌത്താഫ്രിക്കന്‍ കപ്പിള്‍സ് ഇപ്പോഴും തിരിച്ചറിവിന്റെ ഷോക്കില്‍ നിന്നും മുക്തരായിട്ടില്ല. കുട്ടികള്‍ വളരെ കുഞ്ഞായിരുന്നപ്പോള്‍ തല്ലി പിരിഞ്ഞതാണ് ഇവരുടെ അച്ഛനും അമ്മയും. ആ സമയത്ത് ഈ പെണ്ണിന് എട്ട് മാസവും ചെക്കന് രണ്ട് വയസുമായിരുന്നു പ്രായം. ഇവരുടെ പിതാവ് തന്നെ വഞ്ചിച്ച ഭാര്യയെ 1983 ല്‍ താന്‍ ഡിവോഴ്സ് ചെയ്യുകയായിരുന്നു തുടര്‍ന്ന് പെണ്‍കുട്ടിയെ മാതാവും ആണ്‍കുട്ടിയെ പിതാവും എടുത്തു വളര്‍ത്തുകയായിരുന്നു. അവരെ ഇവര്‍ ഒരിക്കലും സഹോദരങ്ങളാണെന്ന് അറിയിച്ചതുമില്ല.
തുടര്‍ന്ന് സൌത്താഫ്രിക്കയിലെ കിഴക്കന്‍ എംപുലംഗ പ്രവിശ്യയിലെ നെല്‍സ്പ്രുയിറ്റ്, ബുഷ്‌ബക്ക്ബ്രോഡ്ജ് എന്നീ സ്ഥലങ്ങളില്‍ ഇരുവരും വളര്‍ന്നു, ഈ സ്ഥലങ്ങള്‍ തന്നില്‍ 50 മൈല്‍സ് ദൂരം ആണുള്ളത്. പിന്നീടിവര്‍ പരസ്പരം കണ്ടു മുട്ടുന്നത് 2007 ല്‍ യൂണിവേഴ്സിറ്റിയില്‍ വെച്ചാണ്, അവിടെ വെച്ച് പ്രണയത്തിലാകുകയും ചെയ്തു. അവരുടെ അഞ്ച് വര്‍ഷത്തെ ബന്ധത്തിനിടയില്‍ ഒരിക്കല്‍ പോലും കുടുംബങ്ങള്‍ പരസ്പരം കാണാതിരുന്നത് അവരെ ഒരു കുഞ്ഞിന്റെ മാതാപിതാക്കളാകാന്‍ ഇട നല്‍കുകയും ചെയ്തു. അങ്ങനെ കഴിഞ്ഞ ആഴ്ച ഇരുവരും ചേര്‍ന്ന് വിവാഹത്തെ കുറിച്ച് ആലോചിക്കുകയും ആഫ്രിക്കന്‍ സംസ്കാരപ്രകാരം വരന്‍ വധുവിനു ലോബോല കൈമാറുന്ന ചടങ്ങില്‍ വെച്ച് അവരുടെ മാതാവും പിതാവും മുഖത്തോട് മുഖം കാണുകയും പ്രണയത്തെ തകര്‍ക്കുന്ന ആ ബോംബ് അവിടെ വെച്ച് പൊട്ടിക്കുകയുമായിരുന്നു.
ഈ സംഭവങ്ങളെ തുടര്‍ന്ന് യുവതി പറയുന്നത് തങ്ങള്‍ ആദ്യ നോട്ടത്തില്‍ തന്നെ പ്രണയത്തിലാകുകയായിരുന്നു എന്നാണ്. നെല്‍സ്പ്രുയിടിലെ ടിഷ്വാനെ യൂനിവേഴ്സിട്ടു ഓഫ് ടെക്നോളജിയിലാണ് ഇരുവരും പഠിച്ചത്. പ്രണയത്തിലായതിനു ശേഷം തങ്ങള്‍ ആഗ്രഹിച്ചത് ഒരു കുടുംബവും കുറച്ചു കുട്ടികളുമായിരുന്നു അതുകൊണ്ട് തന്നെ ഞങ്ങള്‍ക്കിപ്പോള്‍ ഉണ്ടായിരിക്കുന്ന ഷോക്ക് വലുതാണെന്നും ഈ സഹോദരപങ്കാളികള്‍ പറഞ്ഞു. എന്തായാലും ഈ വാര്‍ത്ത കേട്ടതോട് കൂടി ഇവര്‍ പിരിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. മുന്‍പ് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ നടത്തിയ ഒരു പഠനത്തില്‍ ചെറുപ്രായത്തില്‍ പിരിഞ്ഞ ബന്ധുക്കള്‍ക്കിടയില്‍ മുതിര്‍ന്നവരായ ശേഷം പരസ്പരം കണ്ടുമുട്ടുമ്പോള്‍ ലൈംഗികപരമായ ആകര്‍ഷണം ഉണ്ടാകാന്‍ സാധ്യത വളരെ അധികമാണെന്ന് കണ്ടെത്തിയിരുന്നു. ഈ സംഭവവും അതിന് അടിവരയിടുകയുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല