സ്വന്തം ലേഖകന്‍: ഇന്ത്യയിലെ എഞ്ചിനീയറിങ് ബിരുദധാരികളില്‍ 80 ശതമാനവും തൊഴിലില്ലാത്തവര്‍, പഠന നിലവാരം കുത്തനെ താഴോട്ടെന്ന് സര്‍വേ ഫലം. ആസ്പിരിങ് മൈന്‍ഡ്സ് നാഷണല്‍ എംപ്ലോയബിലിറ്റി പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകള്‍.
പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാന്‍ പ്രാപ്തമായ കഴിവില്ലെന്നതാണ് എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് ജോലി കിട്ടാത്തതിന്റ കാരണം. കഴിഞ്ഞ വര്‍ഷം രാജ്യത്തെ 650 എഞ്ചിനീയറിംഗ് കോളജുകളില്‍ പഠിച്ചിറങ്ങിയ 1,50,000 വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.
തൊഴിലധിഷ്ടിതമായി പഠനനിലവാരം മെച്ചപ്പെടുത്താത്തതിന്റെ പ്രശ്നമാണ് ഇന്ത്യയിലെ എഞ്ചിനീയറിംഗ് ബിരുദധാരികള്‍ നേരിടുന്ന പ്രശ്നം.
ഡല്‍ഹിയില്‍ നിന്നാണ് ഏറ്റവുമധികം പേര് എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നത്. രണ്ടാം സ്ഥാനത്ത് ബംഗളുരുവാണ്. പഠനം കഴിഞ്ഞ് ജോലി നേടുന്നവരില്‍ സ്ത്രീപുരുഷ ലിംഗാനുപാതം തുല്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല