സ്വന്തം ലേഖകൻ: ഒരാഴ്ചയിലേറെ യാത്രക്കാരെ ദുരിതത്തിലാഴ്ത്താനായി ഇംഗ്ലണ്ടില്‍ ആറ് ദിവസം നീണ്ടു നില്‍ക്കുന്ന ട്രെയിന്‍ സമരം ഇന്ന് മുതല്‍. ജനുവരി 30 ചൊവ്വാഴ്ചയ്ക്കും ഫെബ്രുവരി 5 തിങ്കളാഴ്ചയ്ക്കുമിടയില്‍ വിവിധ റൂട്ടുകളില്‍ സമരത്തിന്റെ ഭാഗമായി ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുമെന്ന് യൂണിയനായ എഎസ് എല്‍ ഇ എഫ് അറിയിച്ചു. സമരം ട്രെയിന്‍ യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കും.
പണിമുടക്ക് കൂടാതെ ഇന്നലെ മുതല്‍ ഫെബ്രുവരി 6 ചൊവ്വാഴ്ച വരെ അധിക സമയം ജോലി ചെയ്യുന്നതില്‍ നിന്ന് ജീവനക്കാര്‍ വിട്ടുനില്‍ക്കും. പണിമുടക്കിനൊപ്പം ഈ നടപടിയും ട്രെയിന്‍ ഷെഡ്യൂളുകള്‍ താളം തെറ്റിക്കുന്നതിന് ഇടയാക്കും. വിവിധ റെയില്‍വേ യൂണിയനുകളുടെ പണിമുടക്കുകള്‍ മൂലം രാജ്യത്തെ ട്രെയിന്‍ ഗതാഗതം പലപ്പോഴും വന്‍ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്.
പണിമുടക്ക് ദിവസം നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത ട്രെയിന്‍ യാത്രക്കാര്‍ക്ക് അവര്‍ ബുക്ക് ചെയ്ത ട്രെയിന്‍ റദ്ദാക്കുകയോ, വൈകുകയോ, റീഷെഡ്യൂള്‍ ചെയ്യുകയോ ചെയ്താല്‍ ടിക്കറ്റ് ചാര്‍ജ് തിരികെ ലഭിക്കും. സമരമൂലം യാത്ര ചെയ്യാന്‍ കഴിയാത്ത ടിക്കറ്റ് ഉടമകള്‍ക്ക് സമര ദിവസങ്ങളില്‍ 100% നഷ്ടപരിഹാരത്തിനും അര്‍ഹതയുണ്ട്. ഫെബ്രുവരി 1 വ്യാഴാഴ്ചയും 4 ഞായറാഴ്ചയും സമരം ഉണ്ടായിരിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല