യൂറോകപ്പ് ഫുട്‌ബോളിന്റെ നിര്‍ണായക മത്സരത്തില്‍ സ്വീഡനെതിരെ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം.ആന്‍ഡി കരോള്‍, തിയോ വാല്‍ക്കോട്ട്, ഡാനി വെല്‍ബെക്ക് എന്നിവരുടെ മികവിലൂടെ ഇംഗ്ലണ്ട് രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് സ്വീഡനെ പരാജയപ്പെടുത്തിയത്.ഇതോടെ ഇംഗളണ്ടിന്റെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ക്ക് ആക്കം കൂടി.രണ്ടു കളികളില്‍ നിന്നായി 4 പോയന്റാണ് ഇപ്പോള്‍ ഇംഗ്ലണ്ടിനുളളത്.തുടര്‍ച്ചയായ രണ്ട് പരാജയത്തോടെ സ്വഡന്‍ ടൂര്‍ണമെററില്‍ നിന്നും പുറത്തായി.
ഇടതു വിങില്‍ നിന്നും ക്യാപ്‌ററനന്‍ സ്്‌ററീവന്‍ ജെറാര്‍ഡ് നല്‍കിയ ക്രോസിലൂടെ ആന്‍ഡി കരോള്‍ ഇംഗളണ്ടിന്റെ ഗോള്‍ വല ചലിപ്പിച്ചു.രണ്ടാം പകുതിയില്‍ റൗബൗണ്ടില്‍ നിന്നും ഇബ്ര നല്‍കിയ പാസ് മെല്‍ബര്‍ഗ് വലയിലെത്തിക്കാനുളള ശ്രമം പരാജയപ്പെട്ടെങ്കിലും മെല്‍ബര്‍ഗിന്റെ ഹെഡ്ഡറില്‍ ജോണ്‍സണ്‍ സെല്‍ഫ് ഗോള്‍ വഴങ്ങിക്കൊട്ത്തു.അതോടെ സ്വീഡന്് ആദ്യഗോള്‍ .59-ാം മിനിട്ടില്‍ ഫ്രീകിക്കില്‍ നിന്നും മെല്‍ബര്‍ഗെടുത്തഹെഡ്ഡര്‍ നേരെ വലയിലെത്തിയതോടെ രണ്ടാം ഗോള്‍ പിറന്നു.
സ്വീഡന്റെ സന്തോഷത്തിന് തിരശ്ശീലയിട്ടുക്കൊണ്ട് 64-ാം മിനിട്ടില്‍ കോര്‍ണറില്‍ നിന്നും ലഭിച്ച പന്തില്‍ തിയോ വാല്‍ക്കോട്ട് എടുത്ത ലോങ് റേഞ്ച് ലക്ഷ്യത്തിലെത്തിച്ചുക്കൊണ്ട് ഇംഗ്ലണ്ട് ഒപ്പമെത്തി.മൂന്നാം ഗോളിന് ഇംഗ്ലണ്ടിന് ഏറെ കാത്തിരിക്കേണ്ടി വന്നില്ല.77-ാം മിനിട്ടില്‍ തി.യോ വാല്‍ക്കോട്ടിന്റെ ക്രോസിനെ ഉപ്പുററിക്കൊണ്ട് ഡാനി വെല്‍ബെക്ക് ഗോളാക്കി മാററി.
തുടക്കം മുതലെ ആക്രമണത്തിലൂന്നിയുളള കളിയാണ് ഇംഗ്ലണ്ട് പുറത്തെടുത്തത്.ഈ ആവേ്ശം കളിയിലുടനീളം കാത്തു സൂക്ഷിക്കാനും അവര്‍ക്കായി.
മറെറാരു മത്സരത്തില്‍ യുക്രെയിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഫ്രാന്‍സ് ക്വാര്‍ട്ടര്‍ സാധ്യത ഉറപ്പാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല