ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മാനേജിംഗ് ഡയറക്ടര്‍ പോള്‍ ഡൗണ്‍ടണിനെ ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ടോം ഹാരിസണ്‍ പുറത്താക്കി. ടീം സെലക്ടര്‍ ജെയിംസ് വൈറ്റ്‌ലാക്കര്‍ക്കും ഇതേ സ്ഥിതി തന്നെയാണ് വരാനിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചനകള്‍. ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ടീമിന്റെ ദയനീയ പരാജയങ്ങളുടെ പഴി ഇവരുടെ തോളില്‍ ചാരിയാണ് ഇപ്പോള്‍ ഇവര്‍ക്കെതിരെ നടപടി എടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കെവിന്‍ പീറ്റേഴ്‌സണിന്റെ കോണ്‍ട്രാക്ട് റദ്ദാക്കിയതിന് പിന്നാലെ ടീമിനുണ്ടായ മാനക്കേടും നടപടിക്ക് കാരണമായിട്ടുണ്ട്.
യാതൊരു വിധ അത്ഭുതങ്ങളും കാണിക്കാതിരുന്നിട്ടും നിലവിലെ കോച്ചായ പീറ്റര്‍ മൂര്‍സിനോട് കളിക്കാര്‍ക്കും ബോര്‍ഡിനും പ്രിയമാണ്. മൂര്‍സിന്റെ പരിശീലകനായിട്ടുള്ള രണ്ടാം ടേമാണിത്.
ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്റെ മാനേജ്‌മെന്റ് ഘടനയില്‍ തന്നെ മാറ്റം വരുത്താന്‍ ബോര്‍ഡ് ശ്രമിക്കുന്നുണ്ട്. ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ഇംഗ്ലണ്ട് എന്നൊരു തസ്തിക സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. മുന്‍ ക്രിക്കറ്റ് താരം മൈക്കള്‍ വോഗനെയാണ് ഈ തസ്തികയിലേക്ക് കൊണ്ടു വരാനായി ബോര്‍ഡ് ശ്രമിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല