സ്വന്തം ലേഖകന്‍: ഇംഗ്ലണ്ടിലെ മുന്‍ സൗന്ദര്യ റാണിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി, മയക്കുമരുന്നുകളും വേശ്യാവൃത്തിയുമടക്കം കുത്തഴിഞ്ഞ ജീവിതത്തിന്റെ ഇരയെന്ന് സൂചന. 2007 ലെ പ്ലിമോത്ത് സൗന്ദര്യ മത്സരത്തില്‍ സൗന്ദര്യ റാണിയായി കിരീടം ചൂടിയ നതാലി ജെന്റിലിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏറെ നാളായി അസ്വഭാവികമായി അടഞ്ഞു കിടന്നരുന്ന 33 കാരിയായ നാതാലിയുടെ വീട്ടില്‍ ദുരൂഹമായതെന്തോ നടന്നുവെന്ന റിപ്പോര്‍ട്ടില്‍ പോലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന്റെ വാതില്‍ തകര്‍ത്താണ് പോലീസ് അകത്തുകടന്നത്. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക വിവരം.
സൗന്ദര്യ റാണിയായിരുന്ന നതാലി ജെന്റില്‍ എന്നും വാര്‍ത്തകളിലെ താരമായിരുന്നു. പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്ന് അമിതമായ മയക്കുമരുന്ന് ഉപയോഗത്തിലേക്കും കുത്തഴിഞ്ഞ ലൈംഗിക ജീവിതത്തിലേക്കുമുള്ള പതനം ആരേയും ഞെട്ടിക്കുന്നതാണ്.
ചെറിയ പ്രായത്തിലേ മയക്കുമരുന്നിന് അടിമപ്പെട്ട നതാലി സൗന്ദര്യ മത്സരത്തിലൂടെയാണ് പ്രശസ്തയാകുന്നത്. മയക്കുമരുന്ന് ലഭ്യതയ്ക്കും ഉപയോഗത്തിനും കൂടുതല്‍ പണം കണ്ടെത്തേണ്ടിവന്നതോടെ നതാലി ലൈംഗിക തൊഴിലാരംഭിച്ചു.
മയക്കുമരുന്ന് ഉപയോഗം അനിയന്ത്രിതമാവുകയും സ്വന്തം വീടുതന്നെ വേശ്യവൃത്തിക്ക് ഉപയോഗിക്കാനും തുടങ്ങിയതോടെ നതാലിയും അയല്‍വാസികളും തമ്മിലുള്ള ബന്ധം വഷളായി. ലൈംഗികതയും മയക്കുമരുന്നും തേടിയെത്തുന്നവര്‍ വീടു മാറി അയല്‍വീടുകളിലെത്താന്‍ തുടങ്ങിയതോടെ വിഷയം കൂടുതല്‍ വഷളായി. എന്തായാലും ഏറെ നാളായി വിവാദ നായികയായിരുന്ന നതാലിയാണ് അപ്രതീക്ഷിത മരണത്തോടെ വിടവാങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല