സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ ജിസിഎസ്ഇ ഫലങ്ങള്‍ പുറത്ത് വരാനിരിക്കെ കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും ഗ്രേഡുകള്‍ കോവിഡിന് മുമ്പുള്ള കാലത്തേതിന് സമാനമായി ഇടിയുമെന്നാണ് റിപ്പോര്‍ട്ട്. 2020ലും 2021ലും കോവിഡ് കാരണം ജിസിഎസ്ഇ ഗ്രേഡുകള്‍ കുത്തനെ ഉയര്‍ന്നിരുന്നു. പരീക്ഷകള്‍ റദ്ദാക്കുകയും ടീച്ചര്മാര് തന്നെ റാങ്കുകള്‍ നിര്‍ണയിക്കുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു ഗ്രേഡുകള്‍ വര്‍ധിച്ചിരുന്നത്. വെയില്‍സിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ജിസിഎസ്ഇ ഫലങ്ങളിലെ ഗ്രേഡുകള്‍ 2019ലേതിനേക്കാള്‍ ഉയര്‍ന്നതും 2022ലേക്കാള്‍ താഴ്ന്നതുമാണ്.
ഇംഗ്ലണ്ടില്‍ ഇന്ന് ലെവല്‍ 2 ബിടെക്, കേംബ്രിഡ്ജ് നാഷണല്‍, മറ്റ് വൊക്കേഷണല്‍ റിസര്‍ട്ടുകളും ഇന്ന് രാവിലെ പുറത്ത് വരുമെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം പുറത്ത് വന്ന സ്കോട്ട്ലന്‍ഡിലെ ജിസിഎസ്ഇ ഫലങ്ങളിലെ ഗ്രേഡുകള്‍ കോവിഡിന് മുമ്പുള്ള കാലത്തേക്കാള്‍ അല്പം ഉയര്‍ന്ന നിലയിലായിരുന്നു. 2020ലും 2021ലും കോവിഡ് കാരണം ജിസിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. തല്‍ഫലമായി ആ വര്‍ഷങ്ങളില്‍ ടീച്ചര്‍മാരുടെ പ്രവചനത്തിലൂടെയായിരുന്നു ഗ്രേഡുകള്‍ നിശ്ചയിക്കപ്പെട്ടിരുന്നത്. തല്‍ഫലമായി ഗ്രേഡുകളില്‍ വന്‍ കുതിച്ച് കയറ്റമാണുണ്ടായത്.
എ ലെവല്‍ ജിസിഎസ്ഇ പരീക്ഷകളിലെ ഗ്രേഡുകള്‍ കോവിഡിന് മുമ്പുള്ള കാലത്തിലേക്ക് താഴ്ത്താനുളള രണ്ട് വര്‍ഷത്തെ പ്ലാന്‍ ഇംഗ്ലണ്ടിലെ എക്സ്ാസ് വാച്ച്ഡോഗായ ഓഫ്ക്വാല് ആവിഷ്കരിച്ചിരുന്നു. കോവിഡിന് ശേഷം കഴിഞ്ഞ വര്‍ഷമായിരുന്നു വിദ്യാര്‍ത്ഥികള്‍ ആദ്യമായി പരീക്ഷകള്ക്കിരുന്നത്. ട്രാന്സിഷന് ഇയര്‍ എന്നാണ് ഓഫ്ക്വാല് കഴിഞ്ഞ വര്‍ഷത്തെ വിശേഷിപ്പിച്ചിരുന്നത്. 2019ലെയും 2021ലെയും ഗ്രേഡ് നിലയുടെ മധ്യത്തിലുള്ള ഗ്രേഡുകളായിരുന്നു കഴിഞ്ഞ വര്‍ഷം നിശ്ചയിക്കപ്പെട്ടിരുന്നത്.
ഇംഗ്ലീഷ്, മാത്ത്സ് വിഷയങ്ങളില്‍ 75,000 വിദ്യാര്‍ത്ഥികളെങ്കിലും തോല്‍വി രുചിക്കുമെന്നാണ് പ്രവചനം. ഏകദേശം 325,000 ഗ്രേഡുകളാണ് തോല്‍വിയുടേതായി കൈമാറുകയെന്നാണ് ബക്കിംഗ്ഹാം യൂണിവേഴ്സിറ്റി എഡ്യുക്കേഷന്‍ ഡയറക്ടര്‍ പ്രൊഫ. അലന് സ്മിത്തേഴ്സ് പ്രവചിക്കുന്നത്. ടോപ്പ് ഫലങ്ങളിലും റെക്കോര്‍ഡ് ഇടിവ് നേരിടുമെന്നാണ് കരുതുന്നത്. ഗ്രേഡ് 7നും, അതിന് മുകളിലും വരുന്ന ഫലങ്ങളാണിത്. എ*-ജി ഗ്രേഡുകള്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിലും, വെയില്‍സിലും ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെങ്കിലും ഇംഗ്ലണ്ടില്‍ ഇതിന് പകരം 9-1 സിസ്റ്റത്തിലേക്കാണ് മാറിയിരിക്കുന്നത്. 9 ആണ് ഏറ്റവും ഉയര്‍ന്ന ഗ്രേഡ്. എ4 എന്നത് ഏകദേശം സി ഗ്രേഡും, 7 എന്നത് എ ഗ്രേഡിനും തുല്യമായിരിക്കും.
ഇംഗ്ലണ്ടില്‍ ഗ്രേഡ് 3 അല്ലെങ്കില്‍ കണക്കില്‍ കുറവ് മാര്‍ക്ക് നേടുന്നവരും, ഇംഗ്ലീഷ് ജിസിഎസ്ഇയില്‍ ചുരുങ്ങിയത് ഗ്രേഡ് 4 ലഭിക്കുന്നത് വരെ ക്വാളിഫിക്കേഷന്‍ റീടേക്ക് ചെയ്യണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല