1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2024

സ്വന്തം ലേഖകൻ: ഇംഗ്ലണ്ടില്‍ ഹൈസ്ട്രീറ്റ് ഫാര്‍മസികള്‍ ആശങ്കപ്പെടുത്തുന്ന നിരക്കില്‍ അടച്ചുപൂട്ടുന്നതായി കണക്കുകള്‍. ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പരിചരണം നല്‍കാന്‍ ജിപിമാര്‍ക്ക് പകരമായി ഫാര്‍മസികളെ ഉപയോഗിക്കാന്‍ പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് ഈ തിരിച്ചടി. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ 436 കമ്മ്യൂണിറ്റി ഫാര്‍മസികള്‍ പരിപൂര്‍ണ്ണമായി അടച്ച സ്ഥിതിയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

കൂടാതെ 13,863 താല്‍ക്കാലിക അടച്ചുപൂട്ടലുകളും വന്നതായാണ് കണക്ക്. ജിപിമാരുടെ സേവനങ്ങളില്‍പ്പെടുന്ന ആരോഗ്യപരമായ ഉപദേശങ്ങളും, മരുന്നുകളും നേടാന്‍ ഇത് രോഗികള്‍ക്ക് തടസ്സമാകുന്നതായാണ് വ്യക്തമാകുന്നത്. അതേസമയം പ്രാദേശിക മേഖലകളിലാണ് കൂടുതല്‍ അടച്ചുപൂട്ടലെന്നാണ് ട്രെന്‍ഡ് ചൂണ്ടിക്കാണിക്കുന്നത്. ഇത് പ്രായമായവരെയും, സാമൂഹികമായി പിന്നില്‍ നില്‍ക്കുന്നവരെയും ബുദ്ധിമുട്ടിക്കുന്നതായി ഹെല്‍ത്ത്‌വാച്ച് ഇംഗ്ലണ്ട് പറയുന്നു.

എന്‍എച്ച്എസ് സ്ഥാപനങ്ങള്‍ നല്‍കിയ കണക്കുകള്‍ പരിശോധിച്ചാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഫാര്‍മസികള്‍ അടച്ചുപൂട്ടുന്നത് ഇംഗ്ലണ്ടിലെ ചില ഭാഗങ്ങളില്‍ ഫാര്‍മസികളെ ഇല്ലാത്ത അവസ്ഥയാണ് രൂപപ്പെടുന്നത്. 2023 ജനുവരി 1 മുതല്‍ 31 ഡിസംബര്‍ വരെ 436 ഫാര്‍മസികളാണ് അടച്ചുപൂട്ടിയത്. ഇതോടെ ദിവസേന ഓരോ ഫാര്‍മസി അടച്ചുപോയെന്നാണ് കണക്കാക്കുന്നത്.

46,823 മണിക്കൂറാണ് താല്‍ക്കാലികമായി അടച്ച ഫാര്‍മസികള്‍ മൂലം നേരിട്ടത്. ജനങ്ങള്‍ക്ക് ചികിത്സ നല്‍കാന്‍ ഫാര്‍മസികളെ ഉപയോഗിക്കുന്ന ഫാര്‍മസി ഫസ്റ്റ് പദ്ധതി ഇതോടെ എത്രത്തോളം വിജയിക്കുമെന്ന സംശയമാണ് ഉയരുന്നതെന്ന് ഹെല്‍ത്ത്‌വാച്ച് ചീഫ് എക്‌സിക്യൂട്ടീവ് ലൂസി അന്‍സാരി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.