1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2023

സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ വീടില്ലാാതെ താൽകാലിക ഷെൽട്ടർ ഹോമുകളിലും ഹോട്ടൽ റൂമുകളിലും താമസിക്കുന്നത് 105,000 കുടുംബങ്ങൾ. 131,000 കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് ഇത്തരത്തിൽ താൽകാലി അഭയകേന്ദ്രങ്ങളിൽ അന്തിയുറങ്ങുന്നത്. കഴിഞ്ഞവർഷത്തേക്കാൾ 10 ശതമാനത്തിലേറെ വർധനയാണ് ഈ കണക്കിലുള്ളത്.

2004ലായിരുന്നു ഇതിനു മുമ്പ് ഇത്രയേറെ ആളുകൾ ഭവനരഹിതരായി താൽകാലിക വാസസ്ഥലങ്ങളിൽ കഴിയുന്ന സാഹചര്യമുണ്ടായത്. പ്രതിവർഷം 11.5 ബില്യൻ പൗണ്ടാണ് ഭവന നിർമാണ പദ്ധതികൾക്കായി സർക്കാർ ചെലവഴിക്കുന്നത്. 300,000 പുതിയ വീടുകൾ വർഷം തോറും നിർമിക്കുന്നു എന്നതാണ് സർക്കാർ കണക്ക്. എന്നാൽ ഇതിലേറെയാണ് നിലവിലെ ഡിമാൻഡ്.

കുടിയേറ്റക്കാരുടെ എണ്ണം അളവറ്റ് ഉയരുകയും വാടകയ്ക്ക് വീടെടുത്ത് താമസിക്കാനുള്ള ആളുകളുടെ സാമ്പത്തിക ശേഷി കുറയുകയും ചെയ്തതോടെയാണ് 25 വർഷത്തെ ഏറ്റവും വലിയ നിരക്കിലേക്ക് ഭവനരഹിതരുടെ എണ്ണം ഉയർന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.