ഒടുവില്‍ ഇന്ത്യന്‍ മണ്ണില്‍ ഇംഗ്ലണ്ട് ആദ്യ ജയം സ്വന്തമാക്കി. ഏകദിന പരമ്പര 5-0ന് തൂത്തുവാരിയ ആത്മവിശ്വാസവുമായി ട്വന്റി20യില്‍ കളിക്കാനിറങ്ങിയ മഹേന്ദ്രസിങ് ധോണിയെയും സംഘത്തെയും ആറുവിക്കറ്റിനാണ് ഇംഗ്ലണ്ട് തകര്‍ത്തെറിഞ്ഞത്. ഒറ്റ മല്‍സരം മാത്രമുള്ള ട്വന്റി പരമ്പരയില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. നിശ്ചിത 20 ഓവറില്‍ 120 റണ്‍സെടുക്കുമ്പോഴേക്കും ആതിഥേയരുടെ ഒമ്പതു താരങ്ങള്‍ പവലിയനിലെത്തിയിരുന്നു.
ഓപണര്‍മാരായ റോബിന്‍ ഉത്തപ്പയ്ക്കും രഹാനെയ്ക്കും കാര്യമായി തിളങ്ങാന്‍ കഴിയാതെ പോയ മല്‍സരത്തില്‍ സുരേഷ് റെയ്‌ന(39), മഹേന്ദ്ര സിങ് ധോണി(21), അശ്വിന്‍(17), വിരാട് കോഹ്‌ലി(15) എന്നിവര്‍ മാത്രമാണ് താരതമ്യേന ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.
നാലോവറില്‍ 22 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ഫിന്‍, രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ബ്രെസ്‌നല്‍, രവി ബൊപ്പാര എന്നിവരുടെ കൃത്യതയാര്‍ന്ന ബൗളിങാണ് ഇംഗ്ലണ്ടിനെ തുണച്ചത്. മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് 18.4 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 39 ബോളില്‍ നിന്ന് കെവിന്‍ പീറ്റേഴ്‌സണ്‍ നേടിയ അര്‍ദ്ധ സെഞ്ച്വറിയാണ് ഇന്നിങ്‌സില്‍ നിര്‍ണായകമായത്. പീറ്റേഴ്‌സണ്‍ തന്നെയാണ് മാന്‍ ഓഫ് ദി മാച്ചും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല