ഇംഗ്ളണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 275 റണ്‍സിന് അവസാനിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് എന്ന ഭേദപ്പെട്ടനിലയിലാണ്. ആറിന് 238 എന്ന നിലയില്‍ രണ്ടാം ദിവസത്തെ കളിയാരംഭിച്ച ലങ്കയ്ക്ക് 37 റണ്‍സ് ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന നാലുവിക്കറ്റു കൂടി നഷ്ടമായി.
ഇംഗ്ളണ്ടിനുവേണ്ടി ഗ്രേയം സ്വാന്‍ നാലുവിക്കറ്റും ജയിംസ് ആന്‍ഡേഴ്സണ്‍ മൂന്നുവിക്കറ്റും സ്വന്തമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ടിനുവേണ്ടി ഓപ്പണര്‍മാരായ ആന്‍ഡ്രൂ സ്ട്രോസും അലിസ്റ്റര്‍ കുക്കും ചേര്‍ന്നു മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 122 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷം 61 റണ്‍സെടുത്ത സ്ട്രോസ് മടങ്ങി. കളിനിര്‍ത്തുമ്പോള്‍ 77 റണ്‍സോടെ കുക്കും 15 റണ്‍സോടെ ജൊനാഥന്‍ ട്രോട്ടുമാണു ക്രീസില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല