സ്വന്തം ലേഖകൻ: എന്‍എച്ച്എസിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെയും കണ്‍സള്‍ട്ടന്റുമാരുടെയും സംയുക്ത സമരം മൂലം ഇത് വരെ റീഷെഡ്യൂള്‍ ചെയ്യപ്പെട്ടത് 1,133,093 അപ്പോയിന്റ്‌മെന്റുകള്‍; ഈ വാരത്തില്‍ മാത്രം 118,026 അപ്പോയിന്റ്‌മെന്റുകള്‍ റീഷെഡ്യൂള്‍ ചെയ്തു. സമരത്തെ തുടര്‍ന്ന ഹെല്‍ത്ത് സര്‍വീസിലുണ്ടായ ആഘാതവുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്ത് വന്നു. ഡോക്ടര്‍മാര്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക് സമരം തുടങ്ങുകയും വ്യാഴാഴ്ച രാവിലെ ഏഴ് മണിക്ക് സമരം അവസാനിപ്പിക്കുകയുമായിരുന്നു.
ഈ വാരത്തിലെ ഏറ്റവും പുതിയ സമരത്തെ തുടര്‍ന്ന് 118,026 ഇന്‍പേഷ്യന്റ് , ഔട്ട്‌പേഷ്യന്റ് അപ്പോയിന്റ്‌മെന്റുകളാണ് റീഷെഡ്യൂള്‍ ചെയ്യപ്പെട്ടിരിക്കുന്നത്. സമരത്തിന്റെ മൂര്‍ധന്യ ദിവസമായ ചൊവ്വാഴ്ച 27,137 ജീവനക്കാരാണ് ജോലിക്കെത്താതിരുന്നത്. മൂന്ന് ദിവസം നീണ്ട ഡോക്ടര്‍മാരുടെ സംയുക്ത സമരത്തെ തുടര്‍ന്ന് ഈ വാരത്തില്‍ എന്‍എച്ച്എസിന് അസാധാരണമായ വെല്ലുവിളികളാണ് നേരിടേണ്ടി വന്നിരിക്കുന്നതെന്നാണ് എന്‍എച്ച്എസ് നാഷണല്‍ മെഡിക്കല്‍ ഡയറക്ടറായ പ്രഫ.സര്‍. സ്റ്റീഫന്‍ പോവിസ് പറയുന്നത്.
ഈ അവസരത്തില്‍ എന്‍എച്ച്എസ് സര്‍വീസുകള്‍ക്ക് വര്‍ധിച്ച ഡിമാന്റുണ്ടായത് സര്‍വീസിലുള്ള ജീവനക്കാര്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദമാണുണ്ടാക്കിയിരുന്നതെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.ഇതിനെ തുടര്‍ന്ന് ആയിരക്കണക്കിന് അപ്പോയിന്റ്‌മെന്റുകള്‍ നീട്ടി വയ്ക്കാന്‍ നിര്‍ബന്ധിതമായമെന്നും പോവിസ് വെളിപ്പെടുത്തുന്നു. ഡോക്ടര്‍മാരുടെ സംയുക്ത സമരം പ്ലാന്‍ഡ് കെയറിനെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. സമരത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുതര രോഗികളുടെ സുരക്ഷയിലും എമര്‍ജന്‍സി കെയറിലും ജീവനക്കാര്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നതിനെ തുടര്‍ന്ന് മറ്റ് ഏരിയകളെ ശ്രദ്ധിക്കാന്‍ ജീവനക്കാര്‍ക്ക് സാധിച്ചിരുന്നില്ല.
ഇതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജുകള്‍ കുറയുകയും ക്ലിനിഷ്യന്‍സിന് അവരുടെ സാധാരണ ജോലി നിര്‍വഹിക്കാന്‍ സാധിക്കാത്ത അവസ്ഥ സംജാതമാവുകയും ചെയ്തിരുന്നു. കണ്‍സള്‍ട്ടന്റുമാരുടെ സമരം മറ്റ് ജീവനക്കാരുടെ സമരത്തേക്കാള്‍ എന്‍എച്ച്എസിനെ ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. കണ്‍സള്‍ട്ടന്റുമാരുടെ മേല്‍നോട്ടത്തില്‍ മാത്രം ചെയ്യാന്‍ സാധിക്കുന്ന നിരവധി ജോലികള്‍ ഈ സമരം കാരണം തടസ്സപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല