1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 29, 2024

സ്വന്തം ലേഖകൻ: ഇംഗ്ലണ്ടില്‍ സ്‌കൂളില്‍ പോകാത്ത കുട്ടികളുടെ പിഴ 33% വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതോടെ കുട്ടികൾ അനധികൃത അവധി എടുക്കുന്നത് കൂടുതല്‍ ചെലവേറിയതായി തീരും. വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയന്‍ കീഗന്‍ കൊണ്ടുവന്ന പുതിയ പരിഷ്‌കാരം മൂലം അനധികൃതമായി സ്‌കൂളില്‍ ഹാജരാകാത്ത വിദ്യാർഥികളുടെ രക്ഷിതാക്കള്‍ക്ക് പിഴ ചുമത്തുന്ന രീതി അടിമുടി മാറുകയാണ്. അനധികൃതമായി ഹാജരാകാത്തതിനെ തുടർന്ന് ഒരു കുട്ടിക്ക് അഞ്ച് ദിവസത്തെ ക്ലാസ് നഷ്ടമായാല്‍ പിഴ ചുമത്തുന്നത് പരിഗണിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു.

നിലവില്‍ ഓരോ പ്രാദേശിക അധികാരികൾ വ്യത്യസ്തമായ രീതിയിലാണ് ഇത്തരത്തിലുള്ള പിഴ ഈടാക്കുന്നുന്നത്. പുതിയ നിയമങ്ങള്‍ പ്രകാരം, ഇനീഷ്യല്‍ പെനാലിറ്റി നോട്ടീസ് 60 പൗണ്ടില്‍ നിന്ന് 80 പൗണ്ടായി ഉയര്‍ത്തും. ഇത് 21 ദിവസത്തിനുള്ളില്‍ അയ്ടക്കുകയും വേണം. പേയ്മെന്റ് വൈകുന്നവര്‍ക്ക് പിഴ 120 പൗണ്ടില്‍ നിന്ന് 160 പൗണ്ടായി ഉയര്‍ത്തും. കോവിഡിന് ശേഷമുള്ള തകര്‍ച്ചയില്‍ നിന്ന് ഹാജര്‍ നില മെച്ചപ്പെടുത്തുന്നതിനുള്ള സർക്കാർ ഡ്രൈവിന്റെ ഭാഗമായി സ്‌കൂളുകളുടെ ദൈനംദിന റജിസ്റ്ററുകള്‍ ഡിഎഫ്ഇയുമായും പ്രാദേശിക അധികാരികളുമായും ഓണ്‍ലൈനായി പങ്കിടുകയും ചെയ്യും.

പിഴ തുക ഇത്രത്തോളം വർധിപ്പിക്കുന്നതിൽ ശക്തമായ പ്രതിഷേധം ഉയരാൻ ഇടയുണ്ട്. കുട്ടികളെ കൃത്യമായി സ്കൂളുകളിൽ വിടാൻ സർക്കാർ കൃത്യമായ ധനസഹായം നൽകിയാൽ ഹാജർ നില ഉയരുമെന്നാണ് പൊതുവിൽ ഉയരുന്ന വാദം. 2022-23 ല്‍ മൊത്തം 3,99,000 പെനാല്‍റ്റി നോട്ടീസുകളില്‍, ഇംഗ്ലണ്ടിലെ 3,50,000 രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ അനധികൃത അവധിക്ക് പിഴ ചുമത്തി. ഇത് കോവിഡിന് മുമ്പുള്ള അവസാന സ്‌കൂള്‍ വര്‍ഷമായ 2018-19 നെ അപേക്ഷിച്ച് മൊത്തം 20% കൂടുതലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.