മഴ വില്ലനായ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയം. ഇംഗ്ലീഷ് മണ്ണില്‍ ഒരു ടീം പടുത്തുയര്‍ത്തുന്ന ഏറ്റവും വലിയ സ്‌കോര്‍ നേടിയ ന്യൂസിലന്‍ഡ് ചരിത്രം സൃഷ്ടിച്ചു. 399 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടരുകയായിരുന്ന ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ക്ക് മഴ വില്ലനായി. ഡക്‌വര്‍ത്ത് ലൂയിസ് നിയമ പ്രകാരം ടാര്‍ഗറ്റ് പുതുക്കി നിശ്ചയിച്ചപ്പോള്‍ അത് ഇംഗ്ലണ്ടിന് എത്തിപ്പിടിക്കാന്‍ ആകുന്നതായിരുന്നില്ല. 13 റണ്‍സിനായിരുന്നു ന്യൂസിലാന്‍ഡിന്റെ വിജയം.
37 പന്തില്‍ ജയിക്കാന്‍ 54 റണ്‍സ് വേണ്ടിയിരുന്നപ്പോഴാണ് മഴ വില്ലനായത്. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമ പ്രകാരം റണ്‍സ് പുതുക്കി നിശ്ചയിച്ചപ്പോള്‍ അത് 13 പന്തില്‍ 34 റണ്‍സായി മാറി.
ന്യൂസിലന്‍ഡ് താരം റോസ് ടെയിലറുെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് അവരെ 399 എന്ന കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. 96 പന്തിലാണ് ടെയ്‌ലര്‍ 119 റണ്‍സ് അടിച്ചു കൂട്ടിയത്. പിന്തുണയുമായി കെയ്ന്‍ വില്യംസണും ചേര്‍ന്നപ്പോള്‍ സ്‌കോറിംഗിന്റെ വേഗത കൂടി. വില്യംസണ്‍ 93 റണ്‍സ് എടുത്തു.
ഇംഗ്ലണ്ടില്‍ നടന്ന ഒരു ഏകദിന മത്സരത്തില്‍ ആകെ സ്‌കോര്‍ ചെയ്യുന്ന ഏറ്റവും വലിയ റണ്‍സാണ് ഈ മത്സരത്തില്‍ പിറന്നത്. ലോക ക്രിക്കറ്റില്‍ മൂന്നാമത്തെ വലിയ അഗ്രഗേറ്റ് സ്‌കോര്‍. ഇംഗ്ലണ്ടില്‍ ന്യൂസിലാന്‍ഡ് ടീം ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടിയത് ഈ മത്സരത്തിലാണ്, 53 എണ്ണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല