സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് കൗണ്ടി ക്രിക്കറ്റ് താരത്തിന്റെ ദുരൂഹ മരണം, മരണകാരണം അവ്യക്തമായി തുടരുന്നു. സസ്സക്‌സ് ക്രിക്കറ്റ് ടീം കളിക്കാരനായ മാത്യു ഹോബ്ഡനാണ് പുതുവര്‍ഷാ ആഘോഷത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. സ്‌കോട്ട്ഷ് എസ്റ്റേറ്റില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് 22കാരനായ ഹോബ്ഡനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒരുസംഘം സുഹൃത്തുക്കള്‍ക്കൊപ്പം പുതുവര്‍ഷം ആഘോഷിക്കാനായിരുന്നു ചെറിയ വനപ്രദേശത്തുള്ള എസ്റ്റേറ്റില്‍ ഹോബ്ഡന്‍ എത്തിയതെന്നാണ് കൂടെയുണ്ടായിരുന്നവരുടെ മൊഴി. ഇവര്‍ താമസിക്കുന്നതിന്റെ മുകള്‍നിലയില്‍ നിന്നും ഹോബ്ഡന്‍ താഴേക്ക് വീണു മരിക്കുകയായിരുന്നെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന സൂചനകള്‍. രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന ഹോബ്ഡനെ രാവിലെ കെട്ടിടത്തിന്റെ താഴെ കണ്ടെത്തുകയായിരുന്നു.
ഉറക്കത്തില്‍ എഴുന്നേറ്റു നടന്നതോ അതോ അബദ്ധത്തില്‍ വീണതോ ആകാമെന്നാണ് പോലീസ് നിഗമനം. ഏതെങ്കിലും തരത്തിലുള്ള കൊലപാതക സാധ്യത പോലീസ് തള്ളിക്കളയുന്നുണ്ടെങ്കിലും വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. ഹോബ്ഡന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിക്കാന്‍ പോയകാര്യം വീട്ടുകാര്യം സ്ഥിരീകരിക്കുന്നുണ്ട്.
ഇംഗ്ലണ്ടിന്റെ ഭാവി വാഗ്ദാനം എന്നറിയിപ്പെട്ട താരമായിരുന്നു കൗണ്ടി ടീമായ സസ്സക്‌സിന്റെ താരമായിരുന്ന ഹോബ്ഡന്‍. 18 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നും 30 ഇന്നിങ്‌സില്‍ നിന്നായി 48 വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. സസ്സെക്‌സ് യൂത്ത് അക്കാദമിയിലൂടെയാണ് ഹോബ്ഡന്‍ കളിച്ചുവളര്‍ന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല