സ്വന്തം ലേഖകന്‍: 15 വയസുള്ള വിദ്യാര്‍ഥിനിയെ ലൈംഗിതകക്ക് ഉപയോഗിച്ചു, ആരാധകരെ ഞെട്ടിച്ച് പ്രമുഖ ഇംഗ്ലീഷ് ഫുട്ബോള്‍ താരത്തിന്റെ കുറ്റസമ്മതം. ഇംഗ്ലണ്ടിന്റെ ദേശീയ ഫുട്ബോള്‍ താരവും സണ്ടര്‍ലാന്റിന്റെ കളിക്കാരനുമായ ആദം ജോണ്‍സണാണ് 15 വയസ്സുള്ള സ്കൂള്‍ വിദ്യാര്‍ത്ഥിനിയുമായി ലൈംഗികത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി ബ്രാഡ്ഫോര്‍ഡ് ക്രൗണ്‍ കോടതിയിലെ വിചാരണക്കിടയില്‍ കുറ്റസമ്മതം നടത്തിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ആവശ്യത്തിനായി ഉപയോഗിച്ചു എന്നതാണ് താരത്തിന്റെ പേരില്‍ ചുമത്തിയിട്ടുള്ള കുറ്റം. പെണ്‍കുട്ടിയെ ലൈംഗികത ലക്ഷ്യമിട്ട് ചുംബിച്ചു എന്നാണ് താരം സമ്മതിച്ചത്. അതേസമയം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന കുറ്റം താരം നിഷേധിക്കുകയും ചെയ്തു. സമൂഹ മാധ്യമത്തിലൂടെയാണ് ജോണ്സണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്.
ഇംഗ്ലണ്ടിന് വേണ്ടി 12 തവണ ദേശീയ ജേഴ്സിയണിഞ്ഞ താരത്തെ 2015 മാര്‍ച്ചിലാണ് അറസ്റ്റ് ചെയ്തത്. 2014 ഡിസംബര്‍ 30 നും 2015 ഫെബ്രുവരി 26 നും പെണ്‍കുട്ടിയെ കുടുക്കാന്‍ താരം തീരുമാനിച്ചിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും 2012 ല്‍ 10 ദശലക്ഷം പൗണ്ടിനാണ് താരത്തെ സണ്ടര്‍ലാന്റ് വാങ്ങിയത്. പോലീസ് അറസ്റ്റ് ചെയ്ത ശേഷം താരത്തെ ക്ളബ്ബ് സസ്പെന്റ് ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല