1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2012

നഴ്സുമാരുടെ ഇംഗ്ളീഷ് പരിജ്ഞാനമില്ലായ്മ ആശുപത്രികളില്‍ വീണ്ടും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നുള്ള നഴ്സുമാര്‍ക്ക് ആശുപത്രികളില്‍ ജോലി ചെയ്യണമെങ്കില്‍ അഞ്ചു മണിക്കൂറോളം നീളുന്ന ഇംഗ്ളീഷ് ടെസ്റിന് വിധേയമായ ശേഷമേ നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കൌണ്‍സിലിന്റെ (എന്‍എംസി) അംഗീകാരം ലഭിക്കുകയുള്ളൂ. ഇക്കാരണത്താല്‍ ഇവരുടെ ഇംഗ്ളീഷ് ഭാഷയിലുള്ള ആശയവിനിമയത്തിന് പാളിച്ചകളില്ല. എന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള നഴ്സുമാരുടെ ഇംഗ്ളീഷ് നൈപുണ്യം എന്‍എംസി പരിശോധിക്കുന്നത് നിയമവിരുദ്ധമാക്കിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്ന് പറയുന്നു.

വാര്‍ഡുകളില്‍ ജോലിക്ക് നിയോഗിക്കുന്നതിനുമുമ്പ് നഴ്സുമാരുടെ ഇംഗ്ളീഷ് ഭാഷയിലുള്ള പരിജ്ഞാനം 90 ശതമാനം ആശുപത്രികളും പരിശോധിക്കാറില്ല. രോഗികളുമായി ഇടപഴകുമ്പോഴും രോഗികളുടെ ആവശ്യങ്ങള്‍ ഇവര്‍ക്ക് മനസിലാകാതിരിക്കുമ്പോഴുമാണ് പ്രശ്നങ്ങളുണ്ടാകുന്നത്. എന്നാല്‍ ചില ആശുപത്രികള്‍ നഴ്സുമാരെ ഇംഗ്ളീഷ് ഭാഷ പഠിക്കാന്‍ അയക്കാറുണ്ട്.

കഴിഞ്ഞ 12 മാസത്തിനിടെ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള 3179 നഴ്സുമാരാണ് എന്‍എംഎസിയില്‍ രജിസ്റര്‍ ചെയ്തിട്ടുള്ളത്. ഇവരില്‍ എത്രപേര്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്െടന്ന് വ്യക്തമല്ല. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്നെത്തുന്ന നഴ്സുമാര്‍ക്ക് കര്‍ശനമായ ഇംഗ്ളീഷ് പരീക്ഷകള്‍ പാസാകേണ്ടിവരും. സംസാരം, ലിസണിംഗ്, വായന, എഴുത്ത് എന്നിവയുടെ ടെസ്റില്‍ ഒമ്പതില്‍ ഏഴ് സ്കോറെങ്കിലും നേടിയാല്‍ മാത്രമെ അവര്‍ക്കു യോഗ്യത ലഭിക്കുകയുള്ളൂ.

ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമുള്ള ടെസ്റുകള്‍ വിലക്കിക്കൊണ്ടുള്ള യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളിലെ അപാകതകള്‍ 2008 ല്‍ ഡേവിഡ് ഗ്രേ എന്ന വൃദ്ധരോഗി മരിച്ചതോടെയാണ് പുറത്തുവന്നത്. ചികിത്സിച്ചിരുന്ന ജര്‍മന്‍ ഡോക്ടര്‍ ഇദ്ദേഹത്തിന് ഇരുപതിരട്ടി മോര്‍ഫിനാണ് നല്‍കിയത്. ഭാഷയറിയാത്തതാണ് മരണത്തിനിടയാക്കിയതെന്ന് തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

അതേസമയം ഭാര്യയ്ക്കോ ഭര്‍ത്താവിനോടൊപ്പമോ താമസിക്കാന്‍ യുകെയിലെത്തുന്നവര്‍ ഇംഗ്ളീഷ് പരിഞ്ജാനം നേടണമെന്ന പുതിയ കുടിയേറ്റ നിയമം ഹൈക്കോടതി ശരിവച്ചു. 2010ല്‍ നിലവില്‍വന്ന നിയമത്തെ ചോദ്യം ചെയ്തുകൊണ്ട് മൂന്ന് ദമ്പതിമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിധി പ്രസ്താവിച്ചത്. നിയമം അന്യായമാണെന്ന ഹര്‍ജിക്കാരുടെ വാദം ഹൈക്കോടതി തള്ളി. കുടുംബജീവിതം നയിക്കാനുള്ള ദമ്പതിമാരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമല്ല പുതിയ ഭാഷ പരീക്ഷയെന്ന് ജസ്റിസ് ബീസ്റണ്‍ ചൂണ്ടിക്കാട്ടി.

യുകെയില്‍ താമസിക്കാന്‍ ഉദേശിക്കുന്ന ഒരാള്‍ക്ക് ഇംഗ്ളീഷ് മനസിലാകണമെന്നതിനാല്‍ പുതിയ നിയമം പൂര്‍ണമായും ന്യായമാണെന്നാണ് എമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍ പറഞ്ഞു. ഇംഗ്ളീഷ് അറിഞ്ഞാല്‍ മാത്രമെ അവര്‍ക്ക് സമൂഹവുമായി ഇടപഴകാന്‍ കഴിയുകയുള്ളൂ. ഇതിനോട് കോടതിയും യോജിച്ചതില്‍ സന്തോഷമുണ്െടന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ എച്ച് എസ് പോലുള്ള പൊതുസേവനങ്ങള്‍ക്ക് പരിഭാഷകരെ നിയോഗിക്കുന്നതിനുള്ള ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഈ നിയമം അവതരിപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.